US Latest News

സാൻ ഫ്രാൻസിസ്കോ : നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ മലയാളി
മാമാങ്കമായ കേരള ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ
ജാക്സൺ പൂയപ്പാടം അറിയിച്ചു . ഈ ശനിയാഴ്ച മിൽപിൽസിൽ ഉള്ള ഇന്ത്യ
കമ്മ്യൂണിറ്റി സെന്റററിൽ (ICC) വെച്ചു നടക്കുന്ന ഈ ഉത്സവത്തിലേക്കു ഏവരെയും
ഹാർദ്ദവമായി സ്വാഗതം ചെയ്‌യുന്നതായി അദ്ദേഹം അറിയിച്ചു.
സാൻ ഫ്രാൻസിസ്കോ ബേഏരിയയി പ്രവർത്തിക്കുന്ന ഇരുപതിൽ പരം മലയാളി
ഓർഗനൈസഷനുകൾ ഒറ്റക്കെട്ടായി കേരള ഫെസ്റ്റിന്റെ വിജയത്തിനായി
പ്രവർത്തിച്ചുവരുന്നു. സ്വാദിഷ്ട്ടമായ കേരളാ വിഭവങ്ങൾ ഒരുക്കി , ബേഏരിയയിലെ
എല്ലാ മലയാളി റെസ്റ്റാറുണ്ട്‌കളും ഫുഡ് ബൂത്തു കളുമായി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
ഗ്രൂപ്പ് ഡാൻസ്, വ്യക്തിഗത മത്സരങ്ങൾ എന്നിവയോടെ രാവിലെ മുതൽ ആരംഭിക്കുന്ന
ഫെസ്റ്റിവൽ, ഉച്ചക്ക് ഒരു മണിക്ക് ചെണ്ട മേളത്തോടും താലപ്പൊലികളുമായി
സാംസ്‌കാരിക ഘോഷയാത്രയോടെ കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സാൻ
ഫ്രാൻസിസ്കോ ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ശ്രീ ശ്രീകാർ റെഡ്‌ഡി മുഖ്യ
അതിഥിയായി പങ്കെടുക്കുന്ന ഉത്ഘാടന ചടങ്ങിൽ വിവിധ സിറ്റി കളിലെ മേയർ മാർ ,
സിറ്റി കോണ്സുലോർസ് , കോൺഗ്രെസ്സ്മെൻ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും
കമ്മ്യൂണിറ്റി ലീഡേഴ്‌സും പങ്കെടുക്കും .
ബേഏരിയയി അനുഗ്രഹീത കലാകാർ അണിയിച്ചൊരുക്കുന്ന വിവിധ
കലാപാരിപാടിയകൾ മേളക്ക് മാറ്റുകൂട്ടും വൈകുന്നേരം മ്യൂസിക് ഇന്ത്യ ഫൌണ്ടേഷൻ
ഒരുക്കുന്ന സാന്ദ്ര സംഗീതം ലൈവ് ഓർക്കസ്ട്രയോടെ പ്രോഗ്രാമുകൾ അവസാനിക്കും ,
പ്രേവേശന ടിക്കറ്റുകളുടെ ഓൺലൈൻ വില്പനകൾ ഇന്ന് അവസാനിക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
ശ്രീ ജാക്സൺ പൂയപ്പാടം ജനറൽ കൺവീനർ ആയി വിവിധ സബ് കമ്മിറ്റികൾ
പ്രവർത്തിച്ചു വരുന്നു. ശ്രീ ലെബോൺ മാത്യു നേതൃത്വം കൊടുക്കുന്ന ഫിനാൻസ്
കമ്മിറ്റയിൽ നൗഫൽ ( അക്കൗണ്ട്സ് ), സുഭാഷ് ( Raffle) , ഉഷ എന്നിവരും , ശ്രീ സജൻ
മൂലപ്ലാക്കൽ നേതൃത്വം കൊടുക്കുന്ന ലോജിസ്റ്റിക് കമ്മിറ്റിയിൽ , രാജേഷ് , ജീൻ ,
ജോൺപോൾ ( ലീഡ് കോർഡിനേറ്റർസ് ), ശ്രീജിത്ത് , ഇന്ദു( ഡെക്കറേഷൻ ) , കിരൺ (
ഡിജിറ്റൽ ) ജേക്കബ് & പ്രിയ ( രെജിസ്ട്രേഷൻ), എന്നിവരും , ശ്രീ രവി ശങ്കർ നേതൃത്വം
കൊടുക്കുന്ന പ്രോഗ്രാം കമ്മിറ്റിയിൽ ശ്രീ അനിൽ നായർ ( കൾച്ചറൽ ), ശ്രീ മധു
മുകുന്ദൻ,ഡാനിഷ് , പദ്മ , ജാസ്മിൻ ( കോംപറ്റീഷൻസ് ) എന്നിവരും , ശ്രീ സുജിത്
വിശ്വനാഥ് നേതൃത്വം കൊടുക്കുന്ന ഫുഡ് കമ്മിറ്റിയിൽ രാജേഷ് , സജേഷ് എന്നിവരും
കോർഡിനേറ്റർസ് ആയി നൂറിൽ പരം പേരടങ്ങുന്ന സംഘമാണ് പരിപാടി കൾക്ക്
നേതൃത്വം കൊടുക്കുന്നത്
മനോജ് തോമസ് മുഖ്യ പ്രയോജകൻ ആയുള്ള ഈ മലയാളി മാമാങ്കത്തിൽ പ്രവാസി
ചാനൽ മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നു. പ്രവാസി ചാനലിനുവെണ്ടി
കാലിഫോർണിയ റീജിയണൽ ഡയറക്ടർ ശ്രീ സജൻ മൂലേപ്ലാക്കൽ തയാറാക്കിയ
റിപ്പോർട്ട്.

വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, അല്ലെങ്കിൽ യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്നു എന്ന്  അറിയിച്ചു, വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ, 2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്, 3. മലയാളികൾക്കുള്ള യുകെ നഴ്‌സ് ജോലികൾ, ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ് നഴ്‌സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ.

 

സൂം മീറ്റിംഗ് ലിങ്ക് https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09, മീറ്റിംഗ് ഐഡി 83164185202, പാസ്‌വേഡ് 643830 ആണ്.

 

വ്യക്തതയ്ക്കായി 0044-7470605755 എന്ന വാട്ട്‌സ്ആപ്പ് വഴി ഡോ ജിമ്മിയെ ബന്ധപ്പെടുക

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിൽ പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാൻ ഉത്‌ഘാടനം ചെയ്തു. അമേരിക്കയിലെയും കൂടാതെ ലോകമെമ്പാടുമുള്ള മറ്റു പ്രൊവിൻസുകളിൽ നിന്നുമുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു. ഇതോടെ നിലവിൽ സംസ്‌ഥാനത്തെ ഗ്ലോബൽ നെറ്റവർക്ക് ഉള്ള ഏക മലയാളി സംഘടനയായി WMC കാലിഫോർണിയ പ്രൊവിൻസ് മാറി.

സൂം മീറ്റിംഗിലൂടെയാണ് ഉത്‌ഘാടനം നടത്തിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും സ്ഥാപക നേതാക്കളിൽ ഒരാളുമായ ഗോപാലപിള്ള, മറ്റൊരു സ്ഥാപക നേതാവ് ആൻഡ്രൂസ് പാപ്പച്ചൻ, വൈസ് പ്രസിഡൻറ് തോമസ് അറമ്പൻകുടി ജർമനി, സെക്രട്ടറി പിൻറ്റൊ കണ്ണമ്പള്ളി USA, അമേരിക്ക റീജിയൻ ചെയർമാൻ  ചാക്കോ കോയിക്കലേത്ത്, പ്രസിഡൻറ് ജോൺസൻ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ് തുടങ്ങിയവർ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തു. കൂടാതെ ഇവർ പുതിയ പ്രൊവിൻസിനു വേണ്ട എല്ലാ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 

 

WMC യുടെ  നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡൻറ് ജിനു തര്യൻ, ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡൻറ് സോണി കണ്ണോട്ടുതറ, സൗത്ത് ജേഴ്‌സി പ്രോവിൻസ് പ്രസിഡൻറ് ജോൺ സാംസൺ, ന്യൂ യോർക്ക് പ്രൊവിൻസ് പ്രസിഡൻറ് സന്തോഷ് പുനലൂർ ( ജോർജ് കെ ജോൺ ) എന്നിവരുടെ സാന്നിധ്യം ശ്രെദ്ധേയമായി. അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഫിലിപ്പ് തോമസും, അമേരിക്ക റീജിയൻ വിമൻസ് ഫോറം ട്രെഷറർ ഡോക്ടർ സൂസൻ ചാണ്ടിയും, വിവിധ പ്രൊവിൻസ് പ്രസിഡന്റുമാരും പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു.

 

കാസ്ട്രോ വാലി മുനിസിപ്പൽ അഡ്‌വൈസറി ബോർഡ് മെമ്പർ ടോജോ തോമസ്, കാലിഫോർണിയയിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഫോമാ വെസ്റ്റേൺ റീജിയൻ ചെയർമാനുമായ സജൻ മൂലപ്ലാക്കൽ, സിലിക്കൺ വാലി ലയൺസ്‌ ക്ലബ് എക്സിക്യൂട്ടീവ് ഗോപകുമാർ, NSS കാലിഫോർണിയ പ്രസിഡൻറ് രാജേഷ് കൊണങ്ങാൻപറമ്പത്ത്‌, മങ്ക മുൻ പ്രസിഡൻറ് റെനി പൗലോസ്, പ്രശസ്ത നർത്തകിയും നടിയുമായ പ്രിയ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു. 

 

കാലിഫോർണിയായിൽ വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം വളരെ നാളുകൾക്കു മുൻപേ തുടങ്ങിയിരുന്നു. WMC യുടെ ഗ്ലോബൽ റീജിയൻ നേതാക്കൾ നടത്തിയ കൂട്ടായ പരിശ്രമത്തിൻെറ ഫലമായാണ് പ്രൊവിൻസ് രൂപീകരിക്കാൻ സാധിച്ചത്. കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അംഗങ്ങളെ തിരഞ്ഞെടുക്കുവാനും പരിചയപ്പെടുന്നതിനുമായി അമേരിക്ക റീജിയൻ പ്രസിഡൻറ് നടത്തിയ കാലിഫോർണിയ സന്ദർശനം വളരെ സഹായകമായി. കാലിഫോർണിയ പ്രൊവിൻസ് രൂപീകരണത്തിന് നിസ്സീമമായി പ്രവർത്തിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി പ്രഥമ പ്രസിഡൻറ് അറിയിച്ചു.

 

കാലിഫോർണിയ പ്രൊവിൻസ് ചെയർ റീനു ചെറിയാൻ, പ്രസിഡൻറ് ജേക്കബ് എഫ്രേം, വൈസ് പ്രസിഡൻറ് ജെറിൻ തോമസ് ജെയിംസ്, സെക്രട്ടറി ഡോക്ടർ രേവതി N.S, ട്രെഷറർ അശ്വിൻ എം ജി ദാസ്, മെമ്പർമാരായി ജോജോ മാത്യു, ജോബി വരമ്പേൽ തുടങ്ങിയവർ സത്യ പ്രതിജ്ഞ ചെയ്തു.

മലയാളി എവിടെ പോയാലും ഒത്തു ചേരുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും മുന്നിൽത്തന്നെയാണ്. പലപ്പോഴും അതിനവർ ഓരോരോ കാരണങ്ങൾ കണ്ടെത്തും. ചിലപ്പോൾ അത് മതത്തിന്റെ പേരിലാവാം മറ്റു ചിലപ്പോൾ ജില്ലയുടെയോ പഠിച്ച കോളേജിന്റെയോ ഒക്കെ പേരിലാവാം. ആദ്യമൊക്കെ അത് ചെറിയൊരു കൂട്ടായ്മയാവും, പക്ഷെ കാലക്രമേണ അത് വളർന്നു വരുമ്പോൾ അതൊരു സംഘടന  ചട്ടക്കൂട്ടിലേക്കു മാറും. അതെല്ലാം സ്വാഭാവികം തന്നെ. തുടർന്ന് സംഘടനക്കു നേതാക്കന്മാരെ തിരഞ്ഞെടുക്കും. പലപ്പോഴും ഈ സംഘടനകൾ പല ഉപകാരങ്ങളും ചെയ്യാറുമുണ്ട്. പക്ഷെ ഇപ്പോൾ കാലം മാറി കഥ മാറി.

 

തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും പാനൽ ആയി, പാനലിനു പേരായി, വോട്ടുപിടുത്തമായി, കരിവാരിത്തേക്കലായി. ഏതുവിധേനയും സ്ഥാനം നേടണം, പത്രത്തിലും ടീവിയിലും പേരും പടവും വരണം എന്ന ഒറ്റ ചിന്ത മാത്രം. അതിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പ്രാഞ്ചിയേട്ടന്മാരും. അതിനുവേണ്ടി മാധ്യമങ്ങളെയും പുത്തൻ പണക്കാരെയും തേടുകയാണ് അടുത്ത കടമ്പ. അവർ കൂടെയുണ്ടെങ്കിൽ പിന്നെ എന്തും ആവാമത്രെ. പണ്ടാരോ പറഞ്ഞതുപോലെ "അഞ്ചു ലക്ഷം രൂപേം ആളൂർ വക്കീലുമുണ്ടെൽ" ആരേം തട്ടാം, ഒരു പ്രശ്നവും ഇല്ലത്രെ. രക്ത ബന്ധമോ സുഹൃത് ബന്ധമോ ഒന്നും ഇതിനു തടസ്സമാകാറില്ല എന്നതാണ് നഗ്നമായ സത്യം. ഇവരെ സംബന്ധിച്ചിടത്തോളം ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന പ്രിൻസിപ്പലാണ് ഫോളോ ചെയ്യുന്നത്. തുടക്കം എന്ന നിലയിൽ ഏതാനും ചിലരെ വീട്ടിൽ വിളിച്ചു പാർട്ടി നൽകും. അത് പലപ്പോഴും പലയാവർത്തി സംഭവിക്കാം. ഒരു കാര്യവുമില്ലാതെ ആരെങ്കിലും വീട്ടിൽ പാർട്ടിക്കുവിളിച്ചാൽ പലരും ആശങ്കയോട് കൂടിയാണ് പോകുന്നത്. എന്ത് പാരയാണ് ഇതുമായി ബന്ധപ്പെട്ടു വരുന്നത് അല്ലെങ്കിൽ കൂട്ടിച്ചേർക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോ. അത് കഴിഞ്ഞു പാർട്ടിക്ക് ആള് കൂടുമ്പോൾ അത് പല റെസ്റ്റോറന്റുകളിലേക്കു മാറും. പലരും അങ്ങനെ നടത്തിയ പാർട്ടികളുടെ പണം നാളുകളായി കിട്ടാനുണ്ടെന്നു കട ഉടമകൾ ചിലപ്പോഴെങ്കിലും പരസ്യമായി പറയാറുണ്ട്.

 

ഒരിക്കൽ സംഘടനയിൽ നേതൃസ്ഥാനമെടുത്താൽ പിന്നെ അംബ്ബ്രല്ല ഓർഗനൈസേഷനിൽ പൊസിഷൻ നേടാനാണ് അടുത്ത ശ്രമം. ഇതുപോലെ പലരുള്ളപ്പോൾ തർക്കങ്ങളും കുതികാലുവെട്ടിത്തരവും പതിവാകും. അത് പലപ്പോഴും സംഘടനയുടെ പിളർപ്പിലേക്കും നയിക്കാറുണ്ട്. മലയാളി സംഘടനകൾ ഇക്കാര്യത്തിൽ "വളരുംതോറും പിളരും" എന്ന രീതിയാണല്ലോ പിന്തുടരുക. വളരുംതോറും പിളരുന്നത് മനസിലാക്കാം പക്ഷെ പല സംഘടനകളും പിച്ച വയ്ക്കുന്നതിന് മുൻപ് പിളരുന്നു എന്നതാണ് സത്യം.

 

ഒരു പിളർപ്പ് കഴിഞ്ഞാൽ അടുത്ത ചോദ്യം പുതിയ സംഘടനയുടെ പേരെന്താണെന്നുള്ളതാണ്. ആന പിളർന്നു ആമയായെന്നും  ആമ പിളർന്നു ആനയായെന്നും പരസ്പരം വാദിക്കാറുണ്ടെങ്കിലും മിക്കവരും പുതിയ പേരുമായി മുൻപോട്ടു പോവുകയാണ് പതിവ്. എന്നാൽ ചിലരെങ്കിലും ഞങ്ങളാണ് ഒറിജിനൽ എന്നും പറഞ്ഞു പഴയ സംഘടനയുടെ പേരും ലോഗോയും ഉപയോഗിക്കുന്നതും കാണാം. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ഗ്ലോബൽ സംഘടനയിൽനിന്നു പിരിഞ്ഞു പോയ ചിലർ പഴയ പേരും ലോഗോയും ഉപയോഗിക്കുകയും പ്രശ്നത്തിലാവുകയും മാധ്യമങ്ങളിൽ വർത്തയായതും കാണാനിടയായി. അവസാനം പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് മനസ്സിലായപ്പോൾ ലക്ഷക്കണക്കിന് രൂപ നഷ്ടം കൊടുത്തു തല ഊരി എന്നുമാണ് കേൾക്കുന്നത്. അതിൽ പലരും അതോടെ സംഘടനപ്രവർത്തനങ്ങൾ നിർത്തിയതായും കേട്ടു.

 

സ്നേഹത്തോടും സഹകരണത്തോടും പോയാൽ ആർക്കും കിട പിടിക്കാൻ പറ്റാത്തതാണ് മലയാളി സമൂഹം. ഉന്നത വിദ്യാഭ്യാസം, കഠിനാധ്വാനം, അനുഭവ സമ്പത്തു എന്നുവേണ്ട ഒന്നിനും ഒരു കുറവില്ല. പക്ഷെ ആനക്ക് ആനയുടെ വലിപ്പമറിയില്ല എന്ന് പറഞ്ഞതുപോലെ മലയാളിക്ക് ഇനിയും മലയാളിയെ അറിയേണ്ടിയിരിക്കുന്നു. പക്ഷെ ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീരുകണ്ടാൽ മതി എന്ന ചിന്താഗതി മാറാതെ മലയാളി നന്നാവാൻ പോകുന്നില്ല. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന് പറയുന്നപോലെ മലയാളി എവിടെ ചെന്നാലും തൻ്റെ തനി കൊണം കാണിക്കും. ഇതൊക്കെ കാണുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ആണ് ഓർമ്മവരുന്നു "എന്താടോ വാര്യരെ നന്നാവാത്തേ "

 

 

അച്ചായൻ

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പ്രമുഖ മലയാളി സഘടനകളായ ഫോമാ, മങ്ക, ബേ മലയാളി, NSS തുടങ്ങിയ നാല്പത്തഞ്ചിൽ പരം ഇന്ത്യൻ ഓർഗനൈസഷൻസ് അടങ്ങുന്ന, അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ (AIA), സംഘടിപ്പിച്ച ദസറ ദിവാലി ധമാക്ക അതിഗംഭീരമായി !

 

അലമേട കൗണ്ടി ഫെയർ ഗ്രൗണ്ടിൽ നടന്ന അതി മനോഹരമായ ഈ ദീപാവലി ഉത്സവ ആഘോഷങ്ങളിൽ ഇരുപത്തി അയ്യായിരത്തിൽ പരം ആളുകൾ പങ്കെടുത്തു. നാല്പത്തഞ്ചിൽ  പരം ഇന്ത്യൻ സംഘടനകൾ പിന്തുണയ്ക്കുന്ന നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ ദിവാലി ഉത്സവങ്ങളിൽ ഒന്നായി, AIA സംഘടിപ്പിച്ച ദസറ ദിവാലി ധമാക്ക.

 

ഇന്ത്യൻ പാരമ്പര്യങ്ങളും വൈവിധ്യതയും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു ദിവസം മുഴുവൻ നീണ്ടു നിന്ന ആഘോഷങ്ങളിൽ പ്രതിഫലിച്ചത്. ജന പ്രീതി ആർജിച്ച പ്രോഗ്രാമുകളായ രാവൺ ദാഹൻ, വെടിക്കെട്ട്, ദാണ്ഡിയാ ഡാൻസ് എന്നിവക്കായി വൈകിയും ജനങ്ങൾ എത്തിച്ചേർന്നു. പാർക്കിംഗ് ലോട്ടുകൾക്കും സമീപസ്ഥ റോഡുകൾക്കും വൈകുന്നേരത്തോടെ ജനങ്ങളാൽ നിറഞ്ഞു.

 

സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ഡോക്ടർ കെ. ശ്രീകാർ റെഡ്‌ഡി മുഖ്യതിഥി ആയ ചടങ്ങിൽ, അലമേട കൗണ്ടി സൂപ്പർവൈസർ ഡേവിഡ് ഹൊബെർട്, കാലിഫോർണിയ സ്റ്റേറ്റ് സെനറ്റർ ഡേവിഡ് കോർട്ടേസി, അസംബ്ലി മെംബേർസ് ലിസ് ഒർട്ടേഗ, അലക്സ് ലീ, അലമേട കൗണ്ടി സൂപ്പർ വൈസ്സെർ എലിസ മാർക്‌സ്, ലെന റ്റാം, മിൽപിൽസ് മേയർ കാർമേൻ മൊൺടാനോ, ഫ്രീമോണ്ട് കൌൺസിൽ മെമ്പർ രാജ് സെൽവൻ, ശ്രീധർ  വേറോസ്, ജീൻ ജോഷി തുടങ്ങിയവർ  അവരുടെ ദിവാലി ആശംസകൾ അറിയിച്ചു.

 

രാവിലെ മുതൽ ബേ ഏരിയയിലെ വിവിധ കല പ്രതിഭകൾ അവതരിപ്പിച്ച കല രൂപങ്ങൾ അരങ്ങേറി. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ “മഹാ മംഗല ആരതി” എന്ന രീതിയിൽ ലക്ഷ്മി ദേവിക്ക് പരമ്പരാഗത പ്രാർത്ഥനകൾ/പൂജകൾ നടത്തുന്നതിന് മുന്നോടിയായി രഥ യാത്ര നടത്തി. മലയാളി ഓർഗനൈസഷനുകൾ നേതൃത്യം നൽകിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന രഥ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. അതിനു ശേഷം നടന്ന രാവൺ ദഹനത്തിന് മുപ്പതിൽ അധികം ഉയരമുള്ള പ്രതിമയാണ് നിർമ്മിച്ചത്. അത്യാകര്ഷണമായ വെടിക്കെട്ടിന് ശേഷം നടന്ന ഡിസ്കോ ദാണ്ഡിയാ നൃത്തത്തിൽ, കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു.

 

'ബേ ഏരിയ തെലുഗു അസോസിയേഷൻ' (BATA) എന്നിവയും 'ഈസ്റ്റ് ബേ കരോക്കെ' (EBK) ഗ്രൂപ്പുകളും ലൈവ് സംഗീത കോൺസേർട്ട് നടത്തി. വസ്ത്രങ്ങൾ / ആഭരണങ്ങൾ / ഹോം ഡെക്കോറേഷൻ/റിയൽ എസ്റ്റേറ്റ്/വിദ്യാഭ്യാസ ബൂത്തുകൾ പോലുള്ള ആകർഷണീയ ഷോപ്പിംഗ് സ്റ്റാളുകൾ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. രംഗോലി മത്സരങ്ങൾ/ദിയ നിർമ്മാണം, കാരംസ്/ചെസ്സ് മത്സരങ്ങൾ, കാർണിവൽ ഗെയിമുകൾ എന്നിവയിൽ ഒട്ടനവധിപേർ പങ്കെടുത്തു. ഈ വർഷത്തെ പുതിയ ആകർഷണങ്ങളിൽ ഒന്നായിരുന്നു “തമ്പോളയിൽ, ആയിരത്തിൽ പരം ആളുകൾ പങ്കെടുക്കുകയുണ്ടായി.

 

മലയാളി അസ്സോസിയേഷൻകളെ പ്രതിനിതീകരിച്ചു ലെബോൺ മാത്യു, സജൻ മൂലപ്ലാക്കൽ, രാജേഷ് കോണഗംപറമ്പിൽ, ഇന്ദു നായർ, സുജിത്, ശ്രീജിത്ത്, ഹരികൃഷ്ണൻ, ജിതേഷ് ചന്ദ്രൻ, സിജോ പറപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

റിപ്പോർട്ട് : ഇന്ദു നായർ, സജൻ മൂലപ്ലാക്കൽ

ക്യാമറ : ജേക്കബ് എഫ്രേം 

സാൻ ഫ്രാൻസിസ്കോ: കലയുടെ വിസ്മയം തീർത്ത് തപസ്യ ആർട്ട്സിന്റെ 'സമന്വയം' രാഗതാളലയങ്ങൾ  വർണ്ണവിസ്മയങ്ങൾ തീർത്ത രാവിൽ, ആസ്വാദക മനസ്സുകളിൽ ഉൾപുളകത്തിന്റെ മഞ്ജീരധ്വനികൾ ഉയർത്തി തപസ്യ ആർട്ട്സ് സാൻ ഫ്രാൻസിസ്കോ അരങ്ങിലെത്തിച്ച ‘സമന്വയം’ ആർട്ട് ഫെസ്റ്റിവൽ കൊടിയിറങ്ങി. 2023  സെപ്റ്റംബർ 30 ന്,  ബേ ഏരിയയിലെ വുഡ്സൈഡ് ആർട്ട്സ് തിയേറ്ററിൽ തിങ്ങി നിറഞ്ഞ പുരുഷാരത്തെ കലയുടെ മാസ്മരിക ലോകത്തേക്ക് ആനയിക്കുന്ന വ്യത്യസ്ത വിഭവങ്ങൾ കൃത്യമായ രീതിയിൽ സമന്വയിപ്പിച്ച് അരങ്ങിലെത്തിച്ചപ്പോൾ 'സമന്വയം' തപസ്യ ആർട്ട്സ് വിഭാവനം ചെയ്തതുപോലെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം പകരുന്ന കലയുടെ ഉത്സവമായി അക്ഷരാർത്ഥത്തിൽ മാറുകയായിരുന്നു. പഞ്ചാരിയുടെ മേളപ്പെരുക്കവും, ശുദ്ധസംഗീതത്തിന്റെ രാഗതാളവിന്യാസങ്ങളും മോഹിനിയാട്ടവും ഭരതനാട്യവും തീർത്ത ലയലാസ്യഭാവങ്ങളും, സർവ്വോപരി കഥകളിയെന്ന കേരളത്തിന്റെ തനതുകല തീർത്ത തൗര്യത്രികവും  'സമന്വയ'ത്തെ പ്രേക്ഷക സമൂഹത്തിന് മുന്നിൽ ഒരു നവ്യാനുഭവമാക്കി മാറ്റി.

 

പ്രശസ്ത നർത്തകി ഗുരു കാതറീൻ കുഞ്ഞുരാമൻ, നടനും സാഹിത്യകാരനുമായ ശ്രീ തമ്പി ആന്റണി, ചലച്ചിത്രസംവിധായകൻ ശ്രീ പ്രകാശ് ബാരെ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് കലയുടെ ഉത്സവത്തിന് തിരശ്ശീല ഉയർന്നത്. വിവിധ കലകളുടെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം പുലർത്തുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉദ്ഘാടനവേദിയെ പ്രൗഢമാക്കി. തപസ്യ ആർട്ട്സ് അവരെ ആദരപൂർവ്വം സ്വീകരിച്ചു. കലോത്സവത്തിന്റെ സംവിധായകൻ അനിൽ നായർ സ്വാഗതമാശംസിക്കുകയും തപസ്യ ആർട്ട്സ് പ്രസിഡന്റ് മധു മുകുന്ദൻ ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. സമന്വയം കേവലം ഒരു വേദിയിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്നും കൃത്യമായ ഇടവേളകളിൽ കലാരൂപങ്ങളെ കോർത്തിണക്കി തപസ്യ ആർട്ട്സ് അരങ്ങിലെത്തിക്കുന്ന കലോത്സവങ്ങളുടെ തുടക്കമാണെന്നും മധു ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു. 

സിലിക്കൺ വാലി വാദ്യസംഘം അവതരിപ്പിച്ച പഞ്ചാരി മേളത്തോടെയാണ് 'സമന്വയം' സമാരംഭിച്ചത്. ഗുരു കലാമണ്ഡലം ശിവദാസിന്റെ സാന്നിധ്യത്തിൽ ശ്രീമതി ആശ മനോജ് നയിച്ച വാദ്യസംഘം, പഞ്ചാരിയുടെ അഞ്ചാം കാലം കൊട്ടിക്കയറിയപ്പോൾ സദസ്സ് ആ താളലയത്തിൽ അലിഞ്ഞു ചേർന്നു.


തുടർന്ന് ശ്രീ ജയ് നായർ, ശ്രീമതി അപർണ്ണ വിജയ് എന്നിവർ നേതൃത്വം കൊടുത്ത സംഗീതപരിപാടിയായിരുന്നു അരങ്ങിലെത്തിയത്. മലയാളത്തിലെ തിരഞ്ഞെടുത്ത സെമിക്ലാസ്സിക്കൽ ഗാനങ്ങൾ ഉൾപ്പെടുത്തി, ബേ ഏരിയായിലെ കലാകാരന്മാരൊരുക്കിയ അകമ്പടിയോടെ അവർ അവതരിപ്പിച്ച ഗാനമേള സദസ്സിന് പകർന്നത് വ്യത്യസ്തമായ ശ്രവ്യാനുഭവമായിരുന്നു. 
ഗാനമേളക്ക് ശേഷം വിവിധയിനം നൃത്തരൂപങ്ങൾ വേദിയിലെത്തി. ഗുരു പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടേയും ഡോ. നീനാ പ്രസാദിന്റേയും ശിഷ്യയും ബേ ഏരിയയ്ക്ക് സുപരിചിതയുമായ ശ്രീമതി ഭൈരവി നെടുങ്ങാടി അവതരിപ്പിച്ച മോഹിനിയാട്ടം ചൊൽകെട്ട് ആയിരുന്നു ആദ്യയിനം.  ചൊല്ലുകളുടെ സാഹിത്യഭംഗിയും ലയലാസ്യഭാവങ്ങളൂടെ വശ്യതയും സമന്വയിപ്പിച്ച് മോഹിനിയാട്ടം രംഗത്ത് നിറഞ്ഞനിന്നപ്പോൾ സദസ്യർക്ക് അത് അവാച്യമായ അനുഭവമായിത്തീർന്നു. തന്റെ നേതൃത്വത്തിലുള്ള ശ്രീപദ്മം സ്കൂൾ ഓഫ് ഡാൻസിലെ മോഹിനിയാട്ട നർത്തകികൾക്കൊപ്പം അതിമനോഹരമായ തില്ലാനയും അവതരിപ്പിച്ചാണ് ഭൈരവി വേദിയിൽ നിന്ന് വിടവാങ്ങിയത്.  ശ്രീമതി റാണി സുനിൽ നേതൃത്വം കൊടുക്കുന്ന സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ നർത്തകികൾ അവതരിപ്പിച്ച ഭരതനാട്യമായിരുന്നു പിന്നീട് അരങ്ങിലെത്തിയത്. യുവനർത്തകികൾ ഭരതനാട്യത്തിന്റെ ചടുല താളങ്ങൾക്കൊപ്പം അവതരിപ്പിച്ച ദേവീകീർത്തനം പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ നർത്തകികൾ അവതർപ്പിച്ച 'തായേ യശോദ' എന്നയിനവും പ്രേക്ഷകരെ ആകർഷിക്കുന്നതായിരുന്നു.സമന്വയം  വേദിയെ ധന്യമാക്കുന്ന മാസ്മരിക പ്രകടനമാണ് ശ്രീമതി ബിന്ദു പ്രതാപിന്റെ നേതൃത്വത്തിലുള്ള നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച 'കൃഷ്ണ' എന്ന മോഹിനിയാട്ട നൃത്തശില്പം. ബേ ഏരിയയ്ക്ക് സുപരിചിതരായ ബിന്ദുവും മകൾ ആതിരയും മറ്റ് നർത്തകിമാരും ഒത്ത് ചേർന്ന് മോഹിനിയാട്ടത്തിന്റെ ഭാവതാളലയലാസ്യ രംഗങ്ങളിൽ തീർത്ത ഈ നൃത്തശില്പം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു. 

 

ആദ്യഭാഗത്തിലെ കലാരൂപങ്ങൾ പ്രേക്ഷകർക്ക് നൽകിയ അവാച്യമായ അനുഭൂതി, കേവലം ഒരു തുടക്കം  മാത്രമായിരുന്നു. ഇടവേള സമയത്ത് വേദിക്ക് പുറത്ത് കഥകളിയുടെ കേളികൊട്ട് ഉയർന്നപ്പോൾ തന്നെ തുടർന്ന് അരങ്ങിലെത്തുന്ന കലാകാരന്മാരുടെ വൈദഗ്ധ്യം പ്രേക്ഷകർ തിരിച്ചറിഞ്ഞിരുന്നു. കഥകളിയെന്ന കലാരൂപത്തിന്റെ പ്രൗഢഗംഭീരമായ അവതരണമായിരുന്നു പിന്നീട് നടന്നത്. കർണ്ണശപഥം ആയിരുന്നു കഥ. കർണ്ണനായെത്തിയ കലാമണ്ഡലം മനോജിന്റെ നേതൃത്വത്തിലുള്ള സംഘം  മിഴിവാർന്ന പ്രകടനത്തോടെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു. 'കാതര വിലോചനേ' യിൽ തുടങ്ങി സദനം ശിവദാസും സദനം ജ്യോതിഷ് ബാബുവും കർണ്ണശപഥത്തിലെ സുന്ദരവും ലളിതവുമായ പദങ്ങൾ അവതരിപ്പിച്ചപ്പോൾ കഥകളി സംഗീതമൊരുക്കിയ ആനന്ദ സാഗരത്തിലൂടെ ആറാടുകയായിരുന്നു പ്രേക്ഷകർ. അതിനു മാറ്റ് കൂട്ടൂന്ന മേളമൊരുക്കി കലാമണ്ഡലം ശിവദാസ് ആശാനും സദനം ദേവദാസ്(കുട്ടൻ) ആശാനും രംഗം നിറഞ്ഞു. കഥകളി സംഗീതത്തിന്റെ ശ്രവ്യഭംഗി സദസ്യരിൽ ചിലർ ആദ്യമായി തിരിച്ചറിയുകയായിരുന്നു.  ദുര്യോധന വേഷത്തിൽ കലാമണ്ഡലം അബിൻ ബാബുവിന്റെ തിരനോക്ക് ഗംഭീരതുടക്കമാണ് കഥകളിക്ക് നൽകിയത്. ഭാനുമതിയായി എത്തി അതീവസുന്ദരമായ അഭിനയം കാഴ്ചവെച്ച  ബേ ഏരിയയിലെ യുവകലാകാരി ജാഹ്നവി പിള്ളയോടൊപ്പം ആദ്യരംഗങ്ങൾ ആകർഷകമാക്കാൻ അബിനു സാധിച്ചു. പിന്നീട് കർണ്ണനായി കലാമണ്ഡലം മനോജ് രംഗത്ത് നിറഞ്ഞാടുകയായിരുന്നു. സദസ്സിനെ അമ്പരപ്പിക്കുന്നതായിരുന്നു ദുശ്ശാസനവേഷത്തിലെത്തിയ ജിഷ്ണു നമ്പൂതിരിപ്പാടിന്റെ പ്രകടനം. ഗംഭീരമായ ആ ചുവന്ന താടി വേഷവും അലർച്ചയും ചടുലമായ ചുവടുവെപ്പുകളും അഭിനയവും പ്രേക്ഷകരെ സ്തബ്ധരാക്കി.

 

എന്നാൽ കഥകളിയിൽ പ്രേക്ഷകരെ അതിവൈകാരികമായ മുഹൂർത്തങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്ന പ്രകടനമാണ് പിന്നീട് അരങ്ങേറിയത്. യുദ്ധാരംഭത്തിനു മുൻപ് ഗംഗാതീരത്ത് ധ്യാനത്തിൽ മുഴുകുന്ന കർണ്ണൻ, അതോടൊപ്പം 'എന്തിഹ മൻ മാനസേ' എന്ന പദവും നിറഞ്ഞ സദസ്സിനെ നിശ്ശബ്ദരാക്കി. ആ രംഗത്തിലേക്കാണ് കുന്തിയായി ബേ ഏരിയായിലെ മലയാളികളുടെ സുഹൃത്തായ ശ്രീമതി രോഷ്ണി പിള്ള എത്തുന്നത്. കഥകളിയിലെ തന്റെ പ്രാവീണ്യം തെളിയിക്കുന്ന പ്രകടനമാണ് രോഷ്നി കാഴ്ച വെച്ചത്. കുന്തിയും കർണ്ണനും കണ്ടുമുട്ടുന്ന രംഗം മുതൽ, മകന് ആദ്യമായി ശിരസ്സിൽ മുത്തം നൽകി, അവനെ മടിയിൽ കിടത്തി, തന്റെ കൈയ്യാൽ അവന് ഗംഗാജലം പകരുന്ന കുന്തിയും അതിയായ വേദനയോടെയും ആത്മസംഘർഷത്തോടെയും അമ്മയെ യാത്രയാക്കുന്ന കർണ്ണനും രംഗത്ത് നിറഞ്ഞപ്പോൾ, അശ്രുപൂർണ്ണമായ നേത്രങ്ങളോടെ മാത്രമേ പ്രേക്ഷകർക്ക് ആ രംഗത്തിന് സാക്ഷിയാകാൻ സാധിച്ചുള്ളൂ. തൂടർന്ന് ദുര്യോധനന്റെ മുന്നിലെത്തുന്ന കർണ്ണൻ വീരസ്വർഗ്ഗത്തിൽ തന്റെ ആത്മസുഹൃത്തായ ദുര്യോധനന് മുൻപേ താനെത്തിയിരിക്കുമെന്ന് ശപഥം ചെയ്യുന്നു, പിന്നീട് ദുശ്ശാസനനോടൊപ്പം മൂവരും ചേർന്ന് പടപുറപ്പാട് നടത്തുന്നതോടെ കർണ്ണശപഥം കഥകളിക്ക് തിരശ്ശീല വീണൂ. പിന്നണിയിൽ ചുക്കാൻ പിടിച്ച ശ്രീ കലാമണ്ഡലം സതീഷിന്റെ കലാവൈഭവം വിളിച്ചോതുന്നതായിരുന്നു എല്ലാ വേഷങ്ങളും. അതിരാവിലെ മുതൽ ചുട്ടികുത്തൽ തുടങ്ങിയ സതീഷ്, അണിയിച്ചൊരുക്കിയ വേഷങ്ങളെല്ലാം പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. 


നാനൂറില്പരം കാണികൾ തിങ്ങിനിറഞ്ഞ വേദി കഥകളിയുടെ ചരിത്രത്തിൽ വിരളമാവും. ആ സദസ്സ്യർ മുഴുവൻ എഴുന്നേറ്റ് നിന്ന് നിറഞ്ഞകൈയ്യടിയോടെയാണ് കഥകളി കലാകാരന്മാരെ അഭിനന്ദിച്ചത്. ആ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, തപസ്യ ആർട്ട്സ് കഥകളി കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. 

കഥകളിയുടെ തുടക്കത്തിൽ ഉമേഷ് നരേന്ദ്രൻ കഥാസംഗ്രഹം പറഞ്ഞുകൊടുത്തതും കഥകളിയുടെ ആദ്യാവസാനം പദങ്ങളുടെയും ആട്ടത്തിന്റെയും അർത്ഥങ്ങൾ സൈഡ് സ്ക്രീനിൽ പ്രദർശിപ്പിച്ചതും, ഈ കലാരൂപത്തെ അടുത്തറിയുവാൻ സഹായകമായി. കഥയറിഞ്ഞ് ആട്ടം കണ്ടതിന്റെ നിർവൃതിയിൽ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സമന്വയം വേദിയിൽ നിന്ന് വിടവാങ്ങി. തപസ്യ ആർട്ട്സ് സെക്രട്ടറി സജീവ് പിള്ളയുടെ നന്ദി പ്രകടനത്തോടെ സമന്വയത്തിന് പര്യവസാനമായി.

 

തപസ്യ ആർട്ട്സിന്റെ ബോർഡംഗങ്ങളുടെയും പ്രവർത്തകരുടെയും ആത്മാർഥമായ പ്രയത്നത്തിന്റെ പരിണിതഫലമായിരുന്നു സമന്വയത്തിന്റെ വൻ വിജയം. ബേ ഏരിയയിലെ കലാകാരന്മാരെ അവർ അർഹിക്കുന്ന ആദരവോടെ വേദിയിലെത്തിക്കുന്നതിനും, കഥകളി കലാകാരന്മാർക്ക് അവരുടെ സ്നേഹം പിടിച്ചുപറ്റുന്ന രീതിയിൽ ആതിഥ്യമേകാനും പ്രവർത്തകർ മുൻഗണനകൊടുത്തിരുന്നു. അതിനുതകുന്ന രീതിയിൽ കലാകാരന്മാർ ആത്മസമർപ്പണം ചെയ്തപ്പോൾ സമന്വയം കലയുടെ ഉത്സവമായി മാറി. തപസ്യ ആർട്ട്സിന്റെ ശിരസ്സിൽ ഒരു പൊൻതൂവലായ് സമന്വയം-2023 കൊടിയിറങ്ങുമ്പോൾ, ഇതിലും മികച്ച രീതിയിൽ എത്തുന്ന സമന്വയത്തിന്റെ അടുത്ത പതിപ്പിന്റെ കാത്തിരിപ്പിലാണ് പ്രവർത്തകരും കലാകാരന്മാരും, ബേ ഏരിയയിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരും.

 

ലേഖകൻ: മധു മുകുന്ദൻ

ഇസ്രായേൽ പാലസ്തീൻ സംഘർഷം : ലോകമെങ്ങും പരക്കുന്ന  മതഭ്രാന്തും  മത സംഘർഷങ്ങളും ലോകമാനവികതയുടെ മേൽ ഏൽപ്പിയ്ക്കുന്ന ആഘാതം വാക്കുകൾ കൊണ്ട് വിവരിയ്ക്കുക അസാധ്യമാണ് .

ലോകമെമ്പാടുമുള്ള അനേകം ആളുകൾക്ക് ധാർമ്മികതയുടെയും ആത്മീയതയുടെയും സമാധാനത്തിന്റെയും ഉറവിടമായി മതം പലപ്പോഴും കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, മതതീവ്രത പരത്തുന്ന മത തീവ്രവാദക്കാരും കുടിലബുദ്ധികളായ ഒരുപറ്റം രാഷ്ട്രീയ കച്ചവടക്കാരും ചമയ്ക്കുന്ന മതരാഷ്ട്രീയ  പ്രത്യയശാസ്ത്ര തീവ്രവാദം  അതിഭീകരമായ  ആക്രമണത്തിനും കാരണമായിത്തീരുന്ന കാഴ്ച്ച ഭയാനകമാണ് . അത് വലിയ കഷ്ടപ്പാടുകൾക്കും നാശത്തിനും കൂടുതൽ വിദ്വേഷത്തിനും കാരണമാകും. മതഭ്രാന്ത് മൂത്തുള്ള  മതപരമായ സംഘട്ടനങ്ങൾ മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പ്രതിഭാസമല്ല. അത്യാധുനിക ആയുധങ്ങൾ ലഭ്യമായ ഈ കാലഘട്ടത്തിൽ , ഇത്തരം സംഘട്ടനങ്ങൾ  കൂടുതൽ മാരകമായിത്തീർന്നിരിക്കുന്നു, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ, നിരവധി രാജ്യങ്ങളും ഗ്രൂപ്പുകളും അക്രമത്തിന്റെയും പ്രതികാരത്തിന്റെയും അനന്തമായ ചക്രത്തിൽ ഏർപ്പെട്ടിരിക്കുന്നു.

2023 ഒക്‌ടോബർ 7 മുതൽ അഭൂതപൂർവമായ തലത്തിലേക്ക് ഇസ്രയേലും പാലസ്തീനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധമാണ് മതഭ്രാന്ത് മൂത്തുള്ള  മത സംഘട്ടനങ്ങളുടെ ഏറ്റവും ദാരുണമായ ഉദാഹരണങ്ങളിലൊന്ന്. 

ഹമാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീനിയൻ തീവ്രവാദ ഗ്രൂപ്പുകൾ ഗാസയിൽ നിന്ന് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി, സ്ട്രിപ്പ്, ഗാസ-ഇസ്രായേൽ തടസ്സങ്ങളെ  ഭേദിച്ച് അടുത്തുള്ള ഇസ്രായേലി സെറ്റിൽമെന്റുകളിലും സൈനിക സ്ഥാപനങ്ങളിലും പ്രവേശിക്കുന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അന്തസ്സും ലംഘിച്ച് ഇസ്രയേൽ നടത്തുന്ന പ്രതികരണമാണിതെന്ന് അവകാശപ്പെട്ട് ഹമാസ് ഇതിനെ ഓപ്പറേഷൻ അൽ അഖ്സ സ്റ്റോം എന്ന് വിളിച്ചു. ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഐഡിഎഫ് ഇരുമ്പ് വാളുകൾ എന്ന പേരിൽ വൻ പ്രത്യാക്രമണം നടത്തുകയും ചെയ്തു, കൂടാതെ  വ്യോമാക്രമണം, കരസേന യുദ്ധം , നേവൽ ഉപരോധം എന്നിവ ഗാസയുടെ മേൽ ഏർപ്പെടുത്തുകയും ചെയ്തു .

യുദ്ധം ഇരുവശത്തും നൂറുകണക്കിന് മരണങ്ങൾക്കും ആയിരക്കണക്കിന് ആളുകളുടെ പരിക്കുകൾക്കും കാരണമായി, കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കും വീടുകൾക്കും ഉപജീവനമാർഗങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. അന്താരാഷ്ട്ര സമൂഹം അക്രമത്തെ അപലപിക്കുകയും ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു, എന്നാൽ സമാധാനപരമായ പരിഹാരത്തിന് മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ കക്ഷികൾ തമ്മിലുള്ള ആഴത്തിലുള്ള വിദ്വേഷവും അവിശ്വാസവും തടസ്സപ്പെടുത്തി. യുദ്ധം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും കാരണമായിട്ടുണ്ട്, അവിടെ ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്നവർ പരസ്പരം അല്ലെങ്കിൽ അധികാരികളുമായി ഏറ്റുമുട്ടി. ആ മേഖലയിലെ വ്യാപകമായ സംഘർഷത്തിന്റെയും അസ്ഥിരതയുടെയും ഭയത്താൽ വലഞ്ഞിരിക്കുന്ന ആഗോള വിപണികളെയും  യുദ്ധം ബാധിച്ചിരിയ്ക്കുന്നു .

ഒരർത്ഥത്തിൽ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം രാഷ്ട്രീയമോ പ്രാദേശികമോ മാത്രമല്ല, മതപരവും കൂടിയാണ്. വിശുദ്ധ ഗ്രന്ഥങ്ങളുടെയും ചരിത്ര വിവരണങ്ങളുടെയും യഥാക്രമം വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി, തങ്ങൾ അധിവസിക്കുന്ന ഭൂമിയിൽ ദൈവികമായ അവകാശമുണ്ടെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നു. ഇരുപക്ഷവും ജറുസലേമിനെ അവർക്ക് മാത്രമുള്ള ഒരു വിശുദ്ധ നഗരമായി കാണുന്നു, അതിന്റെ പരമാധികാരം പങ്കിടുന്നതിനോ വിട്ടുവീഴ്ച ചെയ്യുന്നതിനോ ഉള്ള ഏതൊരു ശ്രമവും അവരുടെ വിശ്വാസത്തെ അപമാനിക്കുന്നതായി കാണുന്നു. അൽ-അഖ്‌സ മസ്ജിദ് അല്ലെങ്കിൽ പടിഞ്ഞാറൻ മതിൽ പോലുള്ള തങ്ങളുടെ വിശുദ്ധ സ്ഥലങ്ങൾ അപകീർത്തിപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നതായി ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇരുപക്ഷവും തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതിനോ പിന്തുണയ്ക്കുന്നവരെ അണിനിരത്തുന്നതിനോ വേണ്ടി അവരുടെ മതവിശ്വാസങ്ങൾ വിളിച്ചോതുന്നു.
എന്നിരുന്നാലും, തങ്ങളുടെ മതപരമായ കാരണങ്ങളെ പ്രതിരോധിക്കുന്നതിനോ മുന്നോട്ട് കൊണ്ടുപോകുന്നതിനോ ഉള്ള അവരുടെ തീക്ഷ്ണതയിൽ, ഇരുപക്ഷവും അനുകമ്പ, നീതി, കരുണ, സമാധാനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന അവരുടെ വിശ്വാസങ്ങളുടെ അടിസ്ഥാന മൂല്യങ്ങളും പഠിപ്പിക്കലുകളും മറക്കുകയോ അവഗണിക്കുകയോ ചെയ്തു. ഇരുപക്ഷവും തങ്ങളുടെ എതിരാളികളുടെയും സ്വന്തം ജനങ്ങളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെയും അന്തസ്സിനെയും അവഗണിക്കുകയോ ലംഘിക്കുകയോ ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ആഘാതം ഏൽക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്ത നിരപരാധികളായ സാധാരണക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, സങ്കൽപ്പിക്കാനാവാത്ത വേദനയും കഷ്ടപ്പാടും ഇരുപക്ഷവും നൽകിയിട്ടുണ്ട്. അവസാനമില്ലെന്ന് തോന്നുന്ന വെറുപ്പിന്റെയും അക്രമത്തിന്റെയും ഒരു ചക്രം ശാശ്വതമാക്കുന്നതിലൂടെ ഇരുപക്ഷവും സ്വന്തം രാജ്യങ്ങളുടെയും തലമുറകളുടെയും ഭാവി അപകടത്തിലാക്കിയിട്ടുണ്ട്.
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം അവർക്ക് മാത്രമല്ല, മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ദുരന്തമാണ്. മതഭ്രാന്ത് നിറഞ്ഞ മതസംഘർഷങ്ങൾ ജീവിതങ്ങളെയും സമൂഹങ്ങളെയും നാഗരികതകളെയും എങ്ങനെ നശിപ്പിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്. നമ്മുടെ സ്വന്തം വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ചിന്തിക്കുന്നതും നമ്മുടെ ലോകത്ത് സമാധാനത്തിനാണോ അതോ യുദ്ധത്തിനാണോ നാം സംഭാവന ചെയ്യുന്നത് എന്ന് സ്വയം ചോദിക്കുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് . യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരോട് അവരുടെ മതമോ ദേശമോ നോക്കാതെ സഹാനുഭൂതി പ്രകടിപ്പിക്കാനും അവർക്ക് നമ്മുടെ പിന്തുണയും ഐക്യദാർഢ്യവും നൽകാനുമുള്ള അവസരം കൂടിയാണിത്. പരസ്പര ബഹുമാനം, സംവാദം, സഹകരണം എന്നിവയിൽ അധിഷ്ഠിതമായ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനം കൂടിയാണിത്.

യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം പക്വതയില്ലായ്മയോടെയുള്ള മതതീവ്രവാദവും രാഷ്ട്രീയ കൗടില്യങ്ങളുടെ ബാക്കിപത്രവുമാണ് . ഇത് തടയാനാവുന്നൊരുദാരുണ സംഭവമാണ് . വീണ്ടും ഇത്തരം മനുഷ്യത്വരഹിത ധ്വംസനങ്ങളും , അധിനിവേശങ്ങളും , കൊലപാതകങ്ങളും സംഭവിക്കുന്നത് തടയാൻ ഇരുകൂട്ടര്ക്കും   കഴിയും. എന്നാൽ അതിന് ഇരുവശത്തുനിന്നും അന്താരാഷ്ട്ര സമൂഹത്തിൽനിന്നും ധൈര്യവും വിവേകവും അനുകമ്പയും ആവശ്യമാണ്. ഇരുപക്ഷത്തിനും ന്യായമായ അവകാശങ്ങളും പരാതികളും ഉണ്ടെന്നുള്ള തിരിച്ചറിവ് ആവശ്യമാണ്, അത് ന്യായമായും  പരിഹരിക്കേണ്ടതുണ്ട്. പരസ്പരം വിട്ടുവീഴ്ച ചെയ്യാനും പങ്കിട്ട ഭൂമിയിൽ സമാധാനപരമായി സഹവസിക്കാനുമുള്ള സന്നദ്ധത ഇതിന് ആവശ്യമാണ്. മതഭ്രാന്തിന്റെ മൂല്യങ്ങളേക്കാൾ മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത ഇതിന് ആവശ്യമാണ്.
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള യുദ്ധത്തിൽ , ആ  വെടിവെപ്പിൽ അകപ്പെടുന്ന ഇരുപക്ഷത്തുമുള്ള നിരപരാധികളായ സാധാരണക്കാരുടെ കണ്ണീരും രക്തവും ഇരുകൂട്ടരും വിലമതിക്കുന്നില്ല. നല്ല ഭാവി കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമായ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുന്നത് വിലമതിക്കുന്നില്ല. പവിത്രവും അമൂല്യവുമായ ജീവത്യാഗം വിലമതിക്കുന്നില്ല. ഈ യുദ്ധം നമ്മെയെല്ലാം അവസാനിപ്പിക്കുന്നതിന് മുമ്പ് അവസാനിപ്പിക്കേണ്ട സമയമാണിത്.

ജീവിയ്ക്കാനും  സഹവസിയ്ക്കാനുമൂള്ള അവകാശം തന്നെ പോലെ മറ്റുള്ളവർക്കുമുണ്ടെന്ന് മനസ്സിലാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യസത്തിലൂടെ മാത്രമേ മതതീവ്രവാദത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന മതാന്ധതയെ തോല്പിക്കാനാവൂ . ദൃശ്യമാധ്യമങ്ങൾ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് വേൾഡ് കപ്പിൽ ക്രക്കറ്റ് കളി കാണിയ്ക്കുന്ന ലാഘവത്തോടെ  മനുഷ്യരിലെത്തിച്ചു റേറ്റിംഗ് കൂട്ടാൻ നോക്കുന്നു . കാണുന്ന ദൃശ്യങ്ങളെ മതതീവ്രവാദികൾ തങ്ങളുടെ പക്ഷത്തേക്ക് കൂടുതൽ ആളുകളെ ചേർക്കാനുള്ള കെണിയാക്കി മാറ്റുന്നു . ഈയ്യാം പാറ്റകളെ പോലെ വിവേചനമില്ലാതെ ധാരാളം ആളുകൾ ഈ തീ കെണിയിൽ വെന്തെരിഞ്ഞടങ്ങുന്നു .

സമാധാനം , സ്നേഹം , സാഹോദര്യം , പരസ്പരസഹായം , സഹവർത്തിത്വം ഇത് പഠിപ്പിയ്ക്കേണ്ട മതങ്ങൾ ആളുകളുടെ വികാരമണ്ഡലങ്ങളെയിലാക്കി മദമിളക്കുന്നു . 

നമ്മൾ കൂടുതൽ ജാഗരൂഗരായിരിക്കുക . ഈ യുദ്ധങ്ങൾ അതിന്റെ കെടുതികൾ  അതെത്രയും പെട്ടെന്നവസാനിക്കട്ടെ .ഈ ദാരുണസംഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് നമ്മുടെ രാജ്യത്ത് മതസാഹോദര്യവും രാഷ്ട്രീയ പക്വതയും , പൗര രാഷ്ട്രബോധവും വർധിപ്പിക്കാൻ എല്ലാവരും ഒരുമയോടെ കൈകോർക്കുമെന്ന് വിശ്വസിയ്ക്കാം . യുദ്ധക്കെടുതികളില്ലാത്ത സമാധാനമുള്ളൊരു ലോകം അതാണ് ഭൂഷണം .

ഈ ദിനങ്ങളിൽ പൊലിഞ്ഞുപോയ എല്ലാ നിഷ്കളങ്ക ജീവനുകളുടെയും അവരുടെ കുടുംബങ്ങളുടെയും അവരുടെ പ്രതീക്ഷകളുടെയും  , നഷ്ടവസന്തങ്ങളുടെയും ഓർമ്മയ്ക്കൾക്കുമുമ്പിൽ എന്റെയും നമ്മുടെ നാടിന്റെയും ഹൃദയാഞ്ജലികൾ!
 

വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ, യു.കെ. തോമസ് കണ്ണങ്കേരിൽ, ജർമ്മനി, പ്രസിഡന്, ടൂറിസം ഫോറം ഡബ്ല്യു.എം.സി.യുമായി സഹകരിച്ച് സുതാര്യവും വിശ്വസനീയവും കാര്യക്ഷമവും ആശയവിനിമയപരവുമായ പ്രവാസി മലയാളികളുടെയും മറ്റുള്ളവരുടെയും കേരളത്തിലേക്കും ഇന്ത്യയിലേക്കും ആരോഗ്യ, മെഡിക്കൽ, ആയുർവേദ ടൂറിസം ഏകോപിപ്പിക്കുന്നതിനും ചാനലൈസ് ചെയ്യുന്നതിനും ഏകജാലക സംവിധാനം ഓൺലൈൻ പോർട്ടലിലൂടെ തുടങ്ങി.


ഇത് www.wmchealthtourism.org എന്ന ബുക്കിംഗ് വെബ്‌സൈറ്റിലേക്കും മൊബൈൽ ആപ്പിലേക്കും ലിങ്ക്ചെയ്തിട്ടുണ്ട്. 29/09/23 ന് തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റ് ടൂറിസം ട്രേഡ് ഷോയിലാണ് ഇത് ആരംഭിച്ചത്. പ്രസാദ് മഞ്ഞളി, എംഡി നയിക്കുന്ന സിട്രൈൻ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്‌സ് സാങ്കേതികവും ഭരണപരവുമായ പിന്തുണ നൽകും. 


ശസ്ത്രക്രിയ, മോഡേൺ മെഡിസിൻ ഹോസ്പിറ്റൽ ചികിത്സ, പ്രവാസികളുടെ മാതാപിതാക്കളുടെ ഹോം കെയർ ചികിത്സ, വിവിധ സ്പെഷ്യാലിറ്റികളുടെ മെഡിക്കൽ അഭിപ്രായ സൗകര്യം, ആയുർവേദ ചികിത്സ, മസാജ്, വെൽനസ്, ഫിസിയോതെറാപ്പി, കൗൺസിലിംഗ്, റിസോർട്ട്, ട്രാവൽ, ഹെറിറ്റേജ്, കൾച്ചറൽ ടൂറിസം അനുബന്ധ പാക്കേജുകൾ, ഹോട്ടൽ ബുക്കിംഗ്, ഗോൾഡൻ ട്രയാംഗിൾ ടൂർ എന്നിവയ്ക്കുള്ള പാക്കേജുകൾ ഇതിലുണ്ട്. കൂടാതെ യുകെ, ജർമ്മനി തുടങ്ങിയ സ്ഥലങ്ങളിലെ ഹോസ്പിറ്റൽ നഴ്‌സിംഗ് ജോലികൾ, നഴ്‌സിംഗ് ഹോം കെയർ ജോലികൾ, വിദ്യാർത്ഥികൾക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ലിങ്കുകൾ നൽകിയിരുയ്ക്കുന്നു. ഡബ്ല്യു.എം.സി. ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാല പിള്ള, യുഎസ്എ, ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജോൺ മത്തായി, അബുദാബി എന്നിവർ സംഘടനാ ഉപദേശങ്ങൾ നൽകും. 


ബന്ധപ്പെടാനുള്ള ഇമെയിൽ wmchealthtourism@gmail.com,  വാട്സ്ആപ്പ് 0091-9446441698 എന്നിവ ആണ്.

സാൻ ഫ്രാൻസിസ്കോ  ഇന്ത്യൻ കോൺസുലേറ്റിൽ , പുതിയതായി ചാർജ് എടുത്ത  കൗൺസെൻസുൽ ജനറൽ  ഡോ: ശ്രീകാർ റെഡ്‌ഡിയുമായി സാൻ ഫ്രാൻസിസ്കോ  ബേ ഏരിയയിലെ മലയാളീ കമ്മ്യൂണിറ്റീ ലീഡേഴ്‌സ്,  ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലെറ്റ് ഓഫീസിൽ വെച്ചു കൂടിക്കാഴ്ച നടത്തി.

ബേ മലയാളി പ്രസിഡന്റ് ശ്രീ ലെബോൺ മാത്യു ഓർഗനൈസ് ചെയ്ത മീറ്റിംഗിൽ, അദ്ദേഹത്തോടൊപ്പം വിവിധ മലയാളി സംഘടനാ  ഭാര വാഹികൾ പങ്കെടുത്തു. ഫോമാ വെസ്റ്റേൺ റീജിയൻ  വൈസ്  പ്രെസിഡന്റ്റ് പ്രിൻസ് നെച്ചിക്കാട്, ചെയർമാൻ സജൻ  മൂലപ്ലാക്കൽ, മങ്ക പ്രസിഡന്റ് സുനിൽ വര്ഗീസ്, വൈസ് പ്രസിഡന്റ് പദ്മ പ്രിയ പാലോട്, ബേമലയാളി സെക്രട്ടറി ജീൻ ജോർജ്,  Jt.ട്രെഷറർ നൗഫൽ കപ്പാച്ചലിൽ, മൗണ്ടൈൻ ഹൗസ് മലയാളി ഓർഗനൈസഷൻ (MoHAM)  പ്രസിഡന്റ് ഗോപകുമാർ, തപസ്യ ആർട്സ് പ്രസിഡന്റ് മധു മുകുന്ദൻ, നായർ സർവീസ് സൊസൈറ്റി പ്രസിഡന്റ് സജേഷ് നായർ എന്നിവരോടൊപ്പം സിസ്റ്റർ സ്റ്റെല്ല മരിയയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേരളാ ഫെസ്റ്റ് ഗ്രൂപ്പ് കോർഡിനേറ്റർ ആയ ശ്രീ. നൗഫൽ കപ്പാച്ചലിൽ കൗൺസെൻസുൽ ജനറലിനു പൊന്നാടയണിയിച്ചു ആദരിക്കുകയും , ഇരുപതിൽപരം സഘടനകളുടെ  സഹകരണത്തോടെ  2024 മെയ് മാസത്തിൽ   നടത്താൻ  ഉദ്ദേശ്ശിക്കുന്ന രണ്ടാമത് കേരളാ ഫെസ്റ്റ് ഉത്സവത്തിലെ  മുഖ്യതിഥി യായി ക്ഷണിക്കുകയും ചെയ്തു.  ക്ഷണം സ്നേഹം പൂർവം സ്വീകരിച്ച അദ്ദേഹം  സംഘടന കളുടെ പ്രവർത്തനങ്ങളെ പറ്റിയും, ജനങ്ങൾക്കുപകാര പ്രദമായ രീതിൽ കോൺസുലേറ്റുമായി  കൂടിച്ചേർന്നു   എങ്ങനെ പ്രവർത്തിക്കാം എന്നതിനെ കുറിച്ചെല്ലാം   വളരെ നേരം ചർച്ച നടത്തുകയും, കോണ്സുലേറ്റ് എംപ്ലോയീയും  മലയാളിയും ആയ  അമ്പിളി നായരെ  മലയാളി സഘടനകളുമായി ഉള്ളപ്രവർത്തനങൾ  കോർഡിനേറ്റ് ചെയ്യാൻ നിയോഗിക്കുകയും ഉണ്ടായി .


കോൺസുലേറ്റിന്റെ  സർവീസുകൾ  കൂടുതൽ മെച്ചപ്പെടുത്താൻ കമ്മ്യൂണിറ്റി ഓർഗനൈസഷനുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന്  അദ്ദേഹം വാഗ്ദാനം ചെയ്തു.സിലിക്കൺ  വാലിയിലെ  തിരക്കേറിയ   ജോലിത്തിരക്കുകൾക്കിടയിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തുന്നതിന് അദ്ദേഹം എല്ലാവർക്കും അഭിനന്ദിക്കുകയും  നന്ദി പ്രകാശിപ്പി ക്കുകയും ചെയ്‌തു . ഫോട്ടോ  സെഷൻനു ശേഷം കൂടിക്കാഴ്ച അവസാനിച്ചു.
 
ഫോറിൻ മലയാളി ചാനലിന് വേണ്ടി കാലിഫോർണിയ റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയാറാക്കിയ റിപ്പോർട്ട്. 

 ഒക്ടോബർ 2 ഇന്ത്യയ്ക്കും ലോകത്തിനും വിലമതിക്കാനാവാത്ത ദിവസമാണ്. നമ്മുടെ രാഷ്ട്രപിതാവും രാജ്യത്തിന്റെ നിത്യജ്യോതിസ്സും ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവുമായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണല്ലൊ ഒക്ടോബർ 2. ഈ ദിനത്തിൽ, അദ്ദേഹം നമുക്കും , നമ്മുടെ രാജ്യത്തിനും , മനുഷ്യരാശിക്ക് മുഴുവനും നൽകിയ സംഭാവനകൾക്കും   ആദരാഞ്ജലികൾ അർപ്പിക്കാം. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും, സമാധാനപരവും ഒരുമയും സ്നേഹവും നിറഞ്ഞ  ഒരു ലോകത്തിനുമായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നമ്മുടെ ജീവിതത്തിലും ജീവിക്കുന്ന സമൂഹത്തിലും  പ്രതിഫലിപ്പിക്കാൻ പരിശ്രമിയ്ക്കാം.

മഹാത്മാഗാന്ധിയെന്ന ആ മഹാത്മാവിനെ എന്തുകൊണ്ടാണ് നമ്മൾ സ്മരിക്കേണ്ടത് ? അദ്ദേഹം തന്റെ ജീവിതത്തിലും സമൂഹത്തിലും  സത്യത്തിന്റെയും അഹിംസയുടെയും പാത  പഠിപ്പിയ്ക്കുകയും നമ്മുടെ രാജ്യത്തെ എങ്ങനെ സ്നേഹിക്കാമെന്നും സേവിക്കാമെന്നും കാണിച്ചുതരുകയും ചെയ്തു . കൂടാതെ ഇന്ത്യയുടെ ബഹുസ്വരതയെ,  വൈവിധ്യത്തെ എങ്ങനെ കോർത്തിണക്കാമെന്നും ബഹുമാനിക്കാമെന്നും  സ്വീകരിക്കാമെന്നും അദ്ദേഹം കാണിച്ചുതരികയും അതിനായുള്ള പ്രയത്നത്തിൽ വെടിയേറ്റ്   കൊല്ലപ്പെടുകയും ചെയ്തു . ഭാരതമണ്ണിൽ വീണ ആ രക്തതുള്ളികൾ ഇന്നും ഹിംസയ്‌ക്കെതിരെയും നാനാത്വത്തിലുള്ള ഏകതെയെ നശിപ്പിക്കുന്ന ശക്തികൾക്കെതിരെയും  രോഷത്താൽ തിളയ്ക്കുന്നുണ്ടാകണം ...

പലസന്ദര്ഭങ്ങളായി അദ്ദേഹം പറഞ്ഞിട്ടുണ്ട്  'ഒരു മനുഷ്യൻ അവന്റെ ചിന്തകളുടെ ഉൽപ്പന്നമാണെന്ന്. ഒരുവൻ തന്റെ മനസ്സിൽ നിത്യം എന്ത് വിചാരിക്കുന്നുവോ അത് തന്നെ ആയിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു വച്ചു.  നാടിന്റെ , രാജ്യത്തിൻറെ ഐക്യത്തിനും നന്മയ്ക്കും  ചിന്തിയ്ക്കുന്നവർ, ലക്ഷ്യമിടുന്നവർ  ഇന്ത്യയുടെ അഭിമാനത്തിനും  അഭിവൃദ്ധിയ്ക്കും ചിന്തകളാലും വാക്കിനാലും പ്രവർത്തിയാലും പരിശ്രമിച്ചുകൊണ്ടേയിരിയ്ക്കും.

അദ്ദേഹം പറഞ്ഞ മറ്റൊരു പ്രസക്തമായ കാര്യമാണ് , "നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ  ഐക്യത്തോടെയാണെങ്കിൽ അത്‌ സമൂഹത്തിൽ  ‌ ഐക്യവും സമാധാനവും സന്തോഷവും കൊണ്ടുവരും ". അതുകൊണ്ട് നമുക്ക് നമ്മുടെ വാക്കുകളും പ്രവൃത്തികളും നന്മകൊണ്ടുവരുന്ന നല്ല ആശയങ്ങളുമായി ചേർത്തുപിടിയ്ക്കാം .
ഒപ്പം നമ്മോടുതന്നെയും  മറ്റുള്ളവരോടും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാനും പരിശ്രമിയ്ക്കാം.

മഹാത്മഗാന്ധിയുടെ മറ്റൊരു ശ്രദ്ധേയമായ പഠിപ്പിക്കലുകളിൽ ഒന്നാണ് , "യഥാർത്ഥ സത്യം പിന്തുടരാൻ പരിശ്രമിയ്ക്കുമ്പോൾ ആശയപൊരുത്തമില്ലാത്ത എതിരാളികൾ ഉണ്ടാകുമ്പോൾ  നമ്മൾ  നമ്മളുടെ  എതിരാളിയുടെ മേൽ അക്രമം നടത്താൻ പാടില്ല എന്നത് . അവരോട് വെറുപ്പും ആക്രമണവും കാട്ടരുത് , കാരണം നമ്മിൽ നിന്ന് വ്യത്യസ്തരായവരെ മനസ്സിലാക്കാനും അവരുമായി സംവദിക്കാനും ശ്രമിച്ചെങ്കിലേ അവരുടെ ആശയമെന്താണെന്ന് നമുക്ക് വ്യ്കതമാകാനും , നമ്മുടെ ആശയമെന്താണെന്ന് അവർക്ക് മനസ്സിലാക്കാനും സാധിയ്ക്കു ".

അദ്ദേഹം പറഞ്ഞു, "അസഹിഷ്ണുത എന്നത് തന്നെ അക്രമത്തിന്റെ ഒരു രൂപവും യഥാർത്ഥ ജനാധിപത്യ ചൈതന്യത്തിന്റെ വളർച്ചയ്ക്ക് തടസ്സവുമാണ്". അതുകൊണ്ട് നാം ആരെയും അവരുടെ ജാതി, മതം, നിറം, മതം , രാഷ്ട്രീയവിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്, അതിനു പകരം  നമ്മുടെ ബഹുസ്വരതയുടെ സമ്പന്നതയും സൗന്ദര്യവും ആഘോഷിക്കൂകയാണ് വേണ്ടത്‌.

രാഷ്ട്രപിതാവ്  പറഞ്ഞതിൻപ്രകാരം നമ്മൾ ഈ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റം നമ്മൾ തന്നെ ആകുക. അത്‌ മറ്റൊരാൾക്കായി മാറ്റിവയ്ക്കരുത് . അങ്ങനെ എല്ലാവരും ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുമ്പോൾ നമ്മളും നമ്മുടെ രാഷ്ട്രവും മാറും. അതുകൊണ്ട്  ഈ ഗാന്ധിജയന്തി ദിനത്തിൽ, മഹാത്മാവിന്റെ വാക്കുകളെയും പ്രവൃത്തികളെയും സ്മരിച്ച്, അദ്ദേഹത്തിന്റെ തത്വങ്ങളെയും മൂല്യങ്ങളെയും ആദരിച്ചും, അദ്ദേഹത്തിന്റെ ധൈര്യവും അനുകമ്പയും അനുകരിച്ചും, അദ്ദേഹത്തിന്റെ ജ്ഞാനത്തിൽ നിന്നും വിനയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടും, അദ്ദേഹത്തിന്റെ പ്രവർത്തനത്തെയും മാറ്റത്തെയും പിന്തുടർന്ന് നമുക്ക് അദ്ദേഹത്തിന്റെ പൈതൃകം ആഘോഷിക്കാം. ഈ ദിനം വെറുമൊരു അവധി ദിനമല്ല, പുണ്യദിനമാക്കാം, വെറുമൊരു അനുസ്മരണമല്ല, പ്രതിബദ്ധതയും , ആദരാഞ്ജലികളും  മാത്രമല്ല, അത്‌ നമുക്ക് തന്നെ സ്വയം   പരിവർത്തനം ചെയ്യാനുള്ളൊരു ദിവസവും കൂടിയാക്കാം ..

നമ്മുടെ രാഷ്ട്രപിതാവിന്റെ, ആ മഹത്മവിന്റെ ഓർമയ്ക്കുമുമ്പിൽ എന്റെ സ്നേഹപ്രണാമം !

നമ്മുടെ നാടിന്റെ സ്‌നേഹസ്മരണാഞ്ജലികൾ!
 

സാൻഫ്രാൻസിസ്കോയിലെ, മിൽപീറ്റസ്  ആസ്ഥാനമായി പ്രവർത്തിക്കുന്ന, സെൻറ് തോമസ്
 സീറോ മലബാർ കാതോലിക്കാ ഇടവക പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം
ഗംഭീരമായി. അഞ്ഞൂറിൽ പരം ഇടവകാംഗങ്ങൾ പങ്കെടുത്ത ആഘോഷങ്ങൾ, പങ്കെടുത്തവരുടെ
മനസ്സും വയറും നിറക്കുന്നതായിരുന്നു. ഇടവക വികാരി ഫാദർ ലിഗോറി കട്ടികാരൻ
ഇടവകാംഗങ്ങൾക്ക് എല്ലാവർക്കും സ്‌നേഹത്തിന്റെയും, നന്മയുടെയും ഓണാശംസകൾ നേർന്നു .
 വിഭവസമൃദ്ധമായ സദ്യക്ക് ശേഷം, മാവേലി എഴുന്നെള്ളത്, ഇടവകയിലെ യുവ പ്രതിഭകൾ
അവതരിപ്പിച്ച തിരുവാതിര, നൃത്തങ്ങൾ എന്നിവക്കൊപ്പം, ചെണ്ട മേളവും, കൂട്ടലേലവും
ഉണ്ടായിരുന്നു. ഇടവകയുടെ ആരംഭ കാലം മുതൽ മുടങ്ങാതെ എല്ലാ വർഷവും ഓണാഘോഷങ്ങൾ
നടത്താറുണ്ട്. ഇടവകാംഗങ്ങൾ കൂടാതെ ജാതിമത ഭേദമെന്യേ  ഒട്ടനവധിപേർ ഓണാഘോഷങ്ങളിൽ
പങ്കെടുത്തു സൗഹൃദം പങ്കുവെച്ചു. ഇരിമ്പൻ മാത്യുവിൻറെ നേതൃത്ത്തിൽ കുട്ടികളൊരുക്കിയ
 പൂക്കളം  മനോഹരമായിരുന്നു.

 

 കൈക്കാരൻമാരായ അനിൽ അരഞ്ഞാണി, തങ്കച്ചൻ മാത്യു, ടോണി അമ്പലത്തിങ്ങൽ, സുജിത്
ജോസഫ് എന്നിവരോടൊപ്പം കൺവീനേഴ്‌സ് ആയ ജിൻസ് മാത്യു, മിലി ആലപ്പാട്ട്, അശ്വതി
ഓളക്കങ്ങൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്ത്യം കൊടുത്തു .


മുൻ കൈക്കാരന്മാരായ  ജോൺപോൾ വർക്കി,ലെബോൺ മാത്യു, സജൻ മൂലേപ്ലാക്കൽ, ബാബു
തോമസ്, ജഫ്‌റി ചെമ്മണ്ണൂർ, പ്രവീൺ എന്നിവരോടൊപ്പം ജാക്‌സൺ പൂയപ്പാടം, അലക്സ്
മാച്ചായനിക്കൽ, ബിജു മുണ്ടമറ്റം  എന്നിവർ  സദ്യവട്ടങ്ങൾ കൈകാര്യം ചെയ്തു. പാരിഷ്
കൌൺസിൽ അംഗങ്ങങൾ, മദേഴ്‌സ് ഫോറം, വോളന്റീർ ഗ്രൂപ്പ് തുടങ്ങിയ എല്ലാവരും
 ഓണാഘോഷങ്ങൾ ഭംഗിയാക്കാൻ പ്രവർത്തിച്ചു.


ഇടവകാംഗങ്ങളായ സുഭാഷ് സ്കറിയ, ജസ്റ്റിൻ, സിജിൽ തുടങ്ങിയവർ  നേതൃത്വം നൽകിയ ചെണ്ട
മേളം കാണികൾക്ക് ഹരം പകർന്നു, സുനിൽ വര്ഗീസ്, അശോക് മാത്യു എന്നിവർ കൂട്ട ലേലത്തിന്
നേതൃത്വം നൽകി. സിനോയ്സ് കിച്ചൻ ആണ് സദ്യ  കേറ്റർ ചെയ്തത്.

 

 

 

ഫോറിൻ മലയാളി പത്രത്തിനു വേണ്ടി ക്യാമറമാൻ ജേക്കബ് എഫ്രേമിനൊപ്പം കാലിഫോർണിയ റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയാറാക്കിയ റിപ്പോർട്ട്.


 

കാലിഫോർണിയ :  സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പ്രമുഖ സംഘടനയായ   ,. ബേമലയാളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന  പതിനാലാമത്‌  Annual സോക്സർ ടൂണമെന്റിൽന്റെ  ഫൈനലിൽ  ടീം MFC mustang, ടീം കബാലിയെ, 3 - 0  ഗോളുകൾക്ക്  തോൽപ്പിച്ചു ജേതാക്കളായി.

 ടീം റിയൽ മച്ചാൻസ് ആണ് മൂന്നാം സ്ഥാനത് എത്തിയത് . സാൻ ഫ്രാൻസിസ്കോ ബേഏരിയയിലെ  പ്രഗത്ഭരായ എട്ടോളും ടീമുകൾ ആണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. 

 ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ആവേശഭരിതമായ ഈ ഫുട് ബോൾ മാമാങ്കത്തിൻറെ  ഫൈനൽ മത്സരങ്ങൾക്ക് സാക്ഷികളാകുവാൻ  ബേഏരിയയിലെ   ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം എത്തിയിരുന്നു

 ശനിയാഴച്ച,  ഫ്രീമൗണ്ടിലുള്ള  ഐർവിങ്ങ്ടൺ  കമ്മ്യൂണിറ്റി  പാർക്കിലുള്ള  ഫ്ലഡ് ലൈറ്റ്  ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾക്ക്  പ്രസിഡന്റ് ലെബോൺ മാത്യുവിനോടൊപ്പം കോർഡിനേറ്റർ ജാക്സ്സ് വർഗീസ്, ജോയിന്റ് ട്രീഷറർ നൗഫൽ കപ്പാച്ചലിൽ , സെക്രട്ടറി  ജീൻ ജോർജ് എന്നിവർ നേതൃത്വം നൽകി

ആഘോഷപൂർവം നടന്ന സമാപന ചടങ്ങിൽ ഫ്രീമോണ്ട് മേയർ  ലിലി മെയ് , കൌൺസിൽ അംഗo  രാജ് ശെൽവൻ , പ്ലാനിംഗ് കമ്മീഷൻ  ബെൻ ലീ ,H.R  കമ്മീഷൻ   ധാമി  തുടങ്ങിയ  വിശിഷ്ടതിഥികളോടൊപ്പം ബേ ഏരിയയിലെ പ്രമുഖ   ഓർഗനൈസേഷനുകളായ  അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ  (AIA ) ഫോമാ, മങ്ക ,NSS,KMCA തുടങ്ങിയ  സംഘടനാ  ഭാരവാഹികൾ പങ്കെടുത്തു .

നാട്യ വേദ  മാർഷ്യൽ  ആർട്സ്  അവതരിപ്പിച്ച കളരിപ്പയറ്റ് പ്രകടനം കാണികൾക്കു ആവേശമായി. റീൽറ്റർ സണ്ണി ജോർജ്   ആയിരുന്ന ഈ ടൂർണമെന്റിന്  പ്ലാറ്റിനം  സ്പോൺസർ .

ടൂര്ണമെന്റിനോടൊപ്പം  കുട്ടികൾക്കായി നടത്തി വന്ന സോക്കർ ട്രെയിനിങ് ക്യാമ്പിൻെ പ്രദർശന മത്സരവും നടന്നു. ബേമലയാളി കോർഡിനേറ്റർ ആയ സജേഷ്  കോച്ചിങ് നേതൃത്വം  നൽകിയ ക്യാമ്പിൽ , നാൽപ്പതോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിവിധ പരിപാടികളോടെ കുട്ടികൾക്കായി ഒരുക്കിയ മിനി കാർണിവൽ, സമാപനത്തിനു മാറ്റു കൂട്ടി .
 

കേരളത്തിലെ അറിയപ്പെടുന്ന ചാരിറ്റി ഓർഗനൈസഷൻ ആയ സൊലസ് ചാരിറ്റീസിനു വേണ്ടിയുള്ള ധനശേഖരണാർത്ഥം, ബേമലയാളി സംഘടിപ്പിച്ച 5K വോക്കത്തോണിൽ നിന്നും ലഭിച്ച തുക , സൊലസ് ചാരിറ്റീസ് അമേരിക്ക യുടെ പ്രവർത്തകരായ റോയ് ജോസ്, ബില്ലോ മാത്യു, പദ്‌മ പ്രിയ എന്നിവർക്ക് ചടങ്ങിൽ വച്ച് കൈമാറുകയുണ്ടായി .

ബേ മലയാളി ഡയറക്ടർ  സജൻ  മൂലപ്ലാക്കൽ  സ്വാഗതം ആശംസിച്ച ചടങ്ങിൽ , പ്രസിഡന്റ് ലെബോൺ മാത്യു , മേയർ  ലിലി  മേയ് , രാജ് ശെൽവൻ , ബെൻ ലീ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും , ഫ്രേമോണ്ട്  സിറ്റിയുടെ പ്രശംസ പത്രം ബേ മലയാളി ഭാരവാഹികൾ ക്കു കൈമാറുകയും ചെയ്തു . ബേ മലയാളി ട്രെഷറർ സുഭാഷ് സ്കറിയ , വൈസ് പ്രസിഡന്റ് ജോൺ കോടി യൻ   , ജോയിന്റ്  സെക്രട്ടറി റിനു ആൻ , ബോർഡ് അംഗങ്ങളായ  ആന്റണി ഇല്ലികാട്ടിൽ ,എൽവിൻ  ജോണി , അനുപ് പിള്ള ,ജോർജി സാം, അലീന ജാക്‌സ്  എന്നിവർ  ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു .

 


ഫോറിൻ മലയാളിക്ക് വേണ്ടി, ക്യാമറ മാൻ  ജേക്കബ് എഫ്രേമിനൊപ്പം റീജിയണൽ ഡയറക്ടർ  സജൻ  മൂലേപ്ലാക്കൽ തയാറാക്കിയ റിപ്പോർട്ട് 

സൂം പ്ലാറ്റ്‌ഫോമിൽ ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23, ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 6.30, ദുബായ് സമയം 5, യുകെ സമയം 2, ജർമ്മൻ സമയം 3 നും, ന്യൂയോർക്ക് സമയം രാവിലെ 9 നും നടത്തും. സെമിനാറിന്റെ ദൈർഘ്യം 3 മണിക്കൂറാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറവും ഇന്റർനാഷണൽ ടൂറിസം ഫോറവും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ കൗണ്ടികളിൽ നിന്നുള്ള 11 പേർ പങ്കെടുക്കും, വിവിധ രാജ്യങ്ങളിൽ നിന്ന് നിന്നുള്ള 25 ഡബ്ല്യുഎംസി ആഗോള, പ്രാദേശിക നേതാക്കളും സെമിനാറിൽ സംസാരിക്കും, കൂടാതെ ചോദ്യോത്തരങ്ങൾക്കുള്ള അവസരവും ഉണ്ടായിരിക്കും.

ഉദ്ഘാടന പരിപാടിയുടെ വിശദാംശങ്ങൾ ഇങ്ങനെ. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ ചെയർമാനായ ശ്രീ ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ പ്രസിഡന്റ്, യു.എ.ഇ. ശ്രീ ജോൺ മത്തായിയുടെ പ്രധാന പ്രസംഗം ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആന്റ് മെഡിക്കൽ ഫോറം, യുകെ പ്രസിഡന്റ്, ഡോ ജിമ്മി ലോനപ്പൻ മൊയലന്റെ അദ്ധ്യക്ഷതയും കോഓർഡിനേഷൻ, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം പ്രസിഡന്റ്, ജർമ്മനിയിലെ ശ്രീ തോമസ് കണ്ണങ്കേരിൽ കോ-കോഓർഡിനേഷൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ യു.എസ്.എ.,  പ്രസംഗം, ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഫോറങ്ങൾ) കണ്ണുബേക്കറുടെ യു.എ.ഇ. പ്രസംഗം, അജണ്ടയുടെ ആമുഖം ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ ശ്രീമതി മേഴ്‌സി തടത്തിൽ, യുകെ, ഗ്ലോബൽ ട്രഷറർ, ഡബ്ല്യുഎംസി, ശ്രീ സാം ഡേവിഡിന്റെ പ്രസംഗം, ഡബ്ല്യുഎംസിയുടെ ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ളയുടെ പ്രസംഗം, ഭാവി പ്രവർത്തന പദ്ധതി, ജോളി പടയാട്ടിൽ, ജർമ്മനി, പ്രസിഡന്റ്, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി,ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ട്രഷറർ, നഴ്‌സ് റിക്രൂട്ടർ, യുകെ ശ്രീമതി റാണി ജോസഫിന്റെ പ്രസംഗ സമയവിവരണം, കൂടാതെ ഇന്ത്യയിലെ ബിസിനസ് വിമൻ, ഹെൽത്ത് & മെഡിക്കൽ ഫോറത്തിന്റെ അസോസിയേറ്റ് സെക്രട്ടറി ശ്രീമതി ടെസ്സി തോമസ് നന്ദി രേഖപ്പെടുത്തും.

പാനൽ ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസം സ്‌പെഷ്യലിസ്റ്റ് സ്പീക്കർമാരുടെ പാനലിൽ കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ എം നജീബ്, സിട്രിൻ എംഡി പ്രസാദ് മഞ്ഞളി, റിസോർട്ട് ഉടമ ടി എൻ കൃഷ്ണ കുമാർ, സാമൂഹിക പ്രവർത്തകൻ, ഡോ അബ്ദുല്ല ഖലീൽ, ഓർത്തോപീഡിക് സർജൻ, അൽ ഷെഫാ ഹോസ്പിറ്റൽ ഡയറക്ടർ, പെരിന്തൽമണ്ണ, ഡോ. മനോജ് കലൂർ, എം.ഡി & ചീഫ് ആയുർവേദ ഫിസിഷ്യൻ, വിലാസിനി വൈദ്യ ശാല, കോഴിക്കോട്, ഗിന്നസ് റെക്കോർഡ് ഉടമ ബിസിനസ് പ്രസംഗം, എം.എ റഷീദ് മുഹമ്മദ്, മിസ്റ്റർ പ്രസാദ് കുമാർ, മെഡിഹോം ഫാമിലി ക്ലിനിക് ഗ്രൂപ്പ്, ഇന്ത്യ, റിസോർട്ട് ഉടമയും ബിൽഡറുമായ നജീബ് ഈസ്റ്റെന്യൂ, ദുബായ്,  മോട്ടിവേഷണൽ സൈക്കോളജിസ്റ്റും സ്പീക്കറുമായ ഡോ എം. കെ. ലൂക്കോസ് മണ്ണിയോത്ത്, റിസോർട്ട് ഉടമയും ടൂറിസം ഓപ്പറേറ്ററുമായ രാജഗോപാലൻ നായർ, ഒമാൻ, രാജേഷ് ശിവതാണു പിള്ള, ആയുർവേദ ടൂർ ഓപ്പറേറ്റർ, ജർമ്മനി തുടങ്ങിയ വ്യക്തികളാണ്.

ഡബ്ല്യുഎംസിയുടെ താഴെപ്പറയുന്ന ഭാരവാഹികളായ ശ്രീ തോമസ് അറമ്പൻകുടി, ജർമ്മനി, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജെയിംസ് ജോൺ, ബഹ്‌റൈൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, എന്നിവർ പ്രസംഗിക്കും. എൻജിനീയർ കെ പി കൃഷ്ണകുമാർ, ഇന്ത്യ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജോസഫ് ഗ്രിഗറി, ജർമ്മനി, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഡേവിഡ് ലൂക്ക്, ഒമാൻ, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീമതി ലളിത മാത്യു, ഇന്ത്യ, പ്രസിഡന്റ്, ഗ്ലോബൽ വിമൻസ് ഫോറം, ഡബ്ല്യുഎംസി, ശ്രീ. ചെറിയാൻ ടി കീക്കാട്, യുഎഇ പ്രസിഡന്റ്, ഇന്റർനാഷണൽ ആർട്സ് & കൾച്ചറൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ അബ്ദുൾ ഹക്കിം, അബുദാബി, ഇന്റർനാഷണൽ എൻആർകെ ഫോറം, ഡബ്ല്യുഎംസി, ശ്രീ ജോളി പടയാട്ടിൽ, ജർമ്മനി, പ്രസിഡന്റ്, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ജോളി തടത്തിൽ, ജർമ്മനി, ചെയർമാൻ, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ശ്രീ ബാബു തോമസ്, സ്റ്റോക്ക് എൻ ട്രെസ്ന്റ്, യുകെ, ജനറൽ സെക്രട്ടറി, യൂറോപ്പ് മേഖല, ഡബ്ല്യുഎംസി, ജോൺസൺ തലച്ചെല്ലൂർ, യുഎസ്എ, പ്രസിഡന്റ്. അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, പ്രസിഡന്റ്, ശ്രീ അനീഷ് ജെയിംസ്, യുഎസ്എ, ജനറൽ സെക്രട്ടറി, അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, ഡോ വിജയലക്ഷ്മി, തിരുവനന്തപുരം, ചെയർപേഴ്സൺ, ഇന്ത്യ റീജിയൻ, ഡബ്ല്യുഎംസി, ഡോ. അജിൽ അബ്ദുള്ള, കാലിക്കറ്റ്, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി, ഡബ്ല്യുഎംസി, ശ്രീ രാധാകൃഷ്ണൻ തിരുവത്ത്, ബഹ്‌റൈൻ, മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഷൈൻ ചന്ദ്രസേനൻ, യു.എ.ഇ, പ്രസിഡന്റ്, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി.

സ്പെഷ്യലിസ്റ്റ് സ്പീക്കറുകളുടെ പാനലിന്റെ ആമുഖം ശ്രീ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റർ, ചെയർമാൻ, നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ജോസ് കുമ്പിളുവേലിൽ, കൊളോൺ, മീഡിയ, ജർമ്മൻ പ്രവിശ്യ പ്രസിഡന്റ്, ഡോ മുഹമ്മദ് നിയാസ്, ഓർത്തോപീഡിക് സർജൻ, കോഴിക്കോട്, അസോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ സൈബിൻ പാലാട്ടി, ബിസിനസ്, ബിർമിംഗ്ഹാം, പ്രസിഡന്റ്, യുകെ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ ജോൺ ജോർജ്, ബിസിനസ്, യുഎസ്എ, പ്രസിഡന്റ്, ന്യൂയോർക്ക് പ്രവിശ്യ, ഡബ്ല്യുഎംസി, ശ്രീ ഡെയ്‌സ് ഇഡിക്കുല്ല, യുഎഇ, പ്രസിഡന്റ്, അജ്മാൻ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ പോൾ വർഗീസ്, എഞ്ചിനീയർ, കെന്റ്, വൈസ് ചെയർമാൻ, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. ഗ്രേഷ്യസ് സൈമൺ, സൈക്യാട്രിസ്റ്റ്, കെന്റ്, ജനറൽ സെക്രട്ടറി, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. മിനു ജോർജ്, ഫ്ലോറിഡയിലെ വാൾഗ്രീൻസ് ഫാർമസി മാനേജർ, യുഎസ്എ, ഡബ്ല്യുഎംസി, ഹെൽത്ത് & മെഡിക്കൽ ഫോറം അസോസിയേറ്റ് സെക്രട്ടറി, ശ്രീമതി ബാവ സാമുവൽ, വിമൻസ് ഫോറം സെക്രട്ടറി, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി.

പാനലിലെ ഓരോ സ്പീക്കറുടെയും സമയക്രമം 1 മിനിറ്റിനുള്ള ആമുഖം, 4 മിനിറ്റിനുള്ള പ്രസംഗം അല്ലെങ്കിൽ അവതരണം, 2 മിനിറ്റിനുള്ള ചോദ്യോത്തരങ്ങൾ, ഓരോ ഡബ്ല്യുഎംസി ഭാരവാഹികളുടെയും പ്രസംഗം 3 മിനിറ്റ് വരെ ആയിരിക്കും. ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് ട്രഷറർ ജിയോ ജോസഫും, ജോസ് കുമ്പിളുവേലിൽ, കൊളോൺ, മീഡിയ, ജർമ്മൻ പ്രവിശ്യ പ്രസിഡന്റ് യുകെയിലെ മാഞ്ചസ്റ്ററിലെ ഫിലിം ഇൻഡസ്ട്രിയിലെ സോണി ചാക്കോയുമാണ് പ്രസ് ആന്റ് മീഡിയ സപ്പോർട്ട് ചെയ്യുന്നത്.  യുകെയിലെ കാർഡിഫിലെ മെക്കാനിക്കൽ എഞ്ചിനീയർ മിസ്റ്റർ അർമാൻ ടെറൻസിൻറെ ഗ്രാഫിക് ഡിസൈനും.

വ്യക്തതകൾക്ക്, ദയവായി ബന്ധപ്പെടുക: ഡോ ജിമ്മി മൊയലൻ ലോനപ്പൻ, യുകെ, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം, WhatsApp: 0044-7470605755,  ശ്രീ തോമസ് കണ്ണങ്കേരിൽ, ജർമ്മനി, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം, WhatsApp: 0091-9446860730.

 

 

ഓൺലൈൻ സെമിനാർ 13/08/23 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 നും യുകെ സമയം 2 മണിക്കും.
സൂം മീറ്റിംഗിൽ ചേരുക: സൂം മീറ്റിംഗ് ഐഡി: 882 5601 3714, പാസ്‌കോഡ്: 629411
https://us02web.zoom.us/j/88256013714?pwd=ZjFER3ZuMnd0WGVNQS8ycU1YVTdMZz09

കാലിഫോർണിയ:  മങ്കയുടെ വരുന്ന ബോർഡ് ഇലക്ഷൻ ഒരു വാശിയേറിയ  മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. മങ്കയുടെ  ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ആളുകൾ ബോർഡിലേക്ക് മത്സര രംഗത്തുള്ളത്. മങ്കയുടെ ഏതാണ്ട് നാല്പതിലധികം വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ഇതുപോലെ ഒരു മത്സരം നടന്നിട്ടില്ല. ഈ മത്സരത്തിൽ ധാരാളം പ്രത്യേകതകൾ ഉണ്ട് . രണ്ടു പാനലിൽ ആയിട്ടാണ് മത്സരം. ഒരു പാനൽ പ്രിയ പിള്ളയും എതിർ പാനൽ സുനിൽ വര്ഗീസും നേതൃത്വം കൊടുക്കുന്നു.

 

രണ്ടു പേരും വളരെ വര്ഷങ്ങളുടെ കമ്മ്യൂണിറ്റി സർവീസ് പാരമ്പര്യമുള്ളവരാണ്. കാലിഫോർണിയ മലയാളികൾ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് ഈ ഇലക്ഷന് വേണ്ടി കാത്തിരിക്കുന്നത്. പോസ്റ്റൽ ബാലറ്റിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് നടത്തുന്നത്.

വാഷിങ്ടൻ ഡി സി ∙ ബൈഡൻ ഭരണകൂടത്തിന്റെ ആഭ്യന്തര നയ ഉപദേശക സൂസൻ റൈസ് സ്ഥാനമൊഴിയുന്നു. ഈ സ്ഥാനത്തേക്ക് നീര ടാൻഡനാണു സാധ്യത. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച റൈസ് പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നിയമം, തോക്ക് നിയന്ത്രണ നിയമം എന്നിവ പാസാക്കുന്നതിനു ബൈഡൻ ഭരണകൂടത്തെ സഹായിച്ചു. ദക്ഷിണേന്ത്യൻ അതിർത്തി കടന്നെത്തിയ കുടിയേറ്റക്കാരായ കുട്ടികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വിവാദം നേരിടുന്ന സാഹചര്യത്തിലാണ് സൂസൻ റൈസിന്റെ സ്ഥാനമൊഴിയൽ.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ആഭ്യന്തര നയ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ച ഏക വ്യക്തിയെന്ന നിലയിൽ, സൂസന്റെ സേവനം ചരിത്രം സൃഷ്ടിക്കുന്നു എന്ന് ജോ ബൈഡൻ പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയാറെടുക്കുന്ന ബൈഡൻ സൂസന് പകരം പരിഗണിക്കപ്പെടുന്നവരിൽ സ്റ്റാഫ് സെക്രട്ടറിയും സീനിയർ അഡൈ്വസറുമായ നീര ടാൻഡനാണ് മുന്നിൽ.

എ.ഐ ക്യാമറ ഇടപാടില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കുകമ്പനികളാണ് ഇടപാടിന് പിന്നിലെന്നും എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് എ.ഐ ക്യാമറ മേഖലയില്‍ മുന്‍പരിചയമില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.  എഐ ക്യാമറ ഇടപാടില്‍ സര്‍ക്കാര്‍ മറുപടി പറയണം. നിലവാരമുള്ള ക്യാമറ തന്നെ വാങ്ങാന്‍ കിട്ടുമ്പോള്‍, കെല്‍ട്രോണ്‍ ക്യാമറ ഘടകങ്ങള്‍ എന്തിനാണ് വാങ്ങിയതെന്ന് സതീശന്‍ ചോദിച്ചു. അഞ്ചുവര്‍ഷം ക്യാമറക്ക് വാറന്റി കിട്ടുമ്പോള്‍ മെയിന്റനന്‍സ് ചെലവ് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

എ.ഐ ക്യാമറ ഇടപാടില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കുകമ്പനികളാണ് ഇടപാടിന് പിന്നിലെന്നും എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് എ.ഐ ക്യാമറ മേഖലയില്‍ മുന്‍പരിചയമില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.  എഐ ക്യാമറ ഇടപാടില്‍ സര്‍ക്കാര്‍ മറുപടി പറയണം. നിലവാരമുള്ള ക്യാമറ തന്നെ വാങ്ങാന്‍ കിട്ടുമ്പോള്‍, കെല്‍ട്രോണ്‍ ക്യാമറ ഘടകങ്ങള്‍ എന്തിനാണ് വാങ്ങിയതെന്ന് സതീശന്‍ ചോദിച്ചു. അഞ്ചുവര്‍ഷം ക്യാമറക്ക് വാറന്റി കിട്ടുമ്പോള്‍ മെയിന്റനന്‍സ് ചെലവ് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും. ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, കൊമേഴ്സ് സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരുടെ ഇന്ത്യാ സന്ദർശനവും ഉൾപ്പെടുന്നു.

‘‘ഞങ്ങളുടെ പ്രസിഡന്റ് സെപ്റ്റംബറിൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ജി-20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ പര്യടനമാണിത്’’– ദക്ഷിണ-മധ്യേഷ്യയിലെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡോണാൾഡ് ലു പറഞ്ഞു. 2023 ഇന്ത്യ-യുഎസ് ബന്ധത്തിന് ഒരു ‘വലിയ വർഷമാണ്’ എന്ന് അദ്ദേഹം നിരീക്ഷിച്ചു.

ന്യൂയോർക് ∙ അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു വട്ടം കൂടി മത്സരിക്കാൻ ഉറച്ചു നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെ വിജയകരമായ തന്റെ പ്രവർത്തങ്ങളുടെ നാലാം വാർഷിക ആഘോഷത്തോടനുബന്ധിച്ചു അടുത്തയാഴ്ച തന്നെ പ്രസിഡന്റ് ജോ ബൈഡൻ 2024ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയേക്കുമെന്നു ഈ വിഷയത്തിൽ ബൈഡനുമായി ഏറ്റവും അടുത്ത ബന്ധമുള്ള നാലു പേർ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിഡിയോ സന്ദേശവും ധനസമാഹരണ അഭ്യർഥനയും ഉൾപ്പെടുത്തി ചൊവ്വാഴ്ച തന്നെ പ്രചരണം ആരംഭിക്കുന്നതിനാണ് പ്രസിഡന്റിന്റെ ഉപദേശകർ പദ്ധതിയിടുന്നത്. എന്നാൽ, പദ്ധതികൾ ഇതുവരെ അന്തിമമായിട്ടില്ലെന്നും തീയതി മാറിയേക്കാമെന്നും ഇവർ വിശദീകരിച്ചു. 80 വയസ്സുള്ള ബൈഡൻ , പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. മറ്റൊരു ടേം കൂടെ തുടരാനുള്ള തന്റെ ഉദ്ദേശ്യം പണ്ടേ ബൈഡൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹം പ്രതീക്ഷിച്ച പ്രഖ്യാപനത്തിന്റെ സമയം മാറുകയും ചില ആഭ്യന്തര ചർച്ചകൾക്ക് വിധേയമാവുകയും ചെയ്തു.

Advertisement