May 04, 2025 08:40:05 PM
Anish James | Photo: Private
സീറ്റൻ ഹാൾ യൂണിവേഴ്‌സിറ്റിയുടെ സ്റ്റിൽമാൻ സ്കൂൾ ഓഫ് ബിസിനസ്സിന്റെ അഡ്‌വൈസറി കൗൺസിലിലേക്ക് അനീഷ് ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. പാഠ്യപാഠ്യേതര കാര്യങ്ങളിൽ വ്യക്തിമുദ്ര തെളിയിച്ച ആളുകളെയാണ് അഡ്‌വൈസറി കൗൺസിലിലേക്ക് തിരഞ്ഞെടുക്കുക. 1856 ൽ ന്യൂവാർക്കിലെ ആദ്യത്തെ ബിഷപ്പ് ജെയിംസ് റൂസ്‌വെൽട് ബെയ്‌ലി തൻ്റെ ആന്റിയായ വിശുദ്ധ എലിസബത്ത് ആൻ സീറ്റന്റെ പേരിൽ സ്ഥാപിച്ചതാണ് Seton Hall University . അമേരിക്കയിൽ ജനിച്ച ആദ്യത്തെ വിശുദ്ധയാണ് St Elizabeth Ann Seton . 2025 ഇൽ സ്റ്റിൽമാൻ ബിസിനസ് സ്കൂളിന്റെ പാർട്ട് ടൈം MBA , US News and World Reports ൻറെ റാങ്കിങ്ങിൽ 68 ആം സ്ഥാനത്താണ്.
അനീഷിന്റെ അക്കാഡമിക് മേഘലയിലെ മികവും പ്രവത്തന മേഘലയിലെ നൈപുണ്യവും സാമൂഹിക പ്രതിബദ്ധയും ആണ് അനീഷിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ സഹായിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു വിശേഷിച്ചു മലയാളികൾക്ക് ഇത് അഭിമാന നിമിഷമാണ്. ഇന്ത്യയിലെ KSR College of Technology (currently an Autonomous University) ൽ നിന്നും ഹ്യൂമൻ റിസോഴ്സിൽ MBA ഉം അമേരിക്കയിലെ Kean University ൽ നിന്നും International Management ൽ മറ്റൊരു MBA ഉം നേടി കഴിഞ്ഞ പത്തൊൻപതു വർഷമായി Bank of America ൽ ജോലി ചെയ്യുന്നു. Bank of America ൽ Enterprise Payments ൽ Vice President ആയാണ് ഇപ്പോൾ ജോലി നോക്കുന്നത്. ആഗോള സംഘടനയായ World Malayalee Council (WMC) ൻറെ അമേരിക്ക റീജിയൻറെ General Secretary , Indian American Catholic Association (IACA) ൻറെ President , Malayalee Association of New Jersey (MANJ) ൻറെ Vice President , Camden Catholic Diocese ലെ Racial Justice Commission Member എന്നീ സ്ഥാനങ്ങളൂം അനീഷ് ഇതോടൊപ്പം അലങ്കരിക്കുന്നുണ്ട്.