സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ അവരുടെ നാഷണൽ ലൈബ്രറിയിലാണ് കോഡെക്സ് ഗിഗാസ് എന്ന ഈ ചെകുത്താന്റെ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്.
75 കിലോ ഭാരം വരുന്ന ആ ബൈബിളിന്റെ നീളം 92 സെന്റിമീറ്ററും,വീതി 50 സെന്റിമീറ്ററും ആണ്.
320 പേജുകൾ ഉള്ള ബൈബിൾ 160 കഴുതകളുടെ തൊലികളിലാണ് രചിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ ഏടുകൾ ഓരോന്നായി മറിച്ചു പോവുമ്പോൾ വിജിത്രമായ ഒരുപാട് കാര്യങ്ങൾ ഗവേഷകർക്ക് കാണാൻ സാധിച്ചു .
ബൈബിളിന് പുറമെ പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ച് വന്ന പല തരത്തിൽ ഉള്ള വൈത്യ-ശാസ്ത്ര മുറകളെ കുറിച്ചും ആരാധനാ രീതികളെ കുറിച്ചും ഉള്ള വിവരങ്ങൾ അവർക്ക് അതിൽ കാണാനായി. എന്നാൽ ഏടുകൾ മറിച്ച് പോകുന്നതിന് അനുസരിച്ച് തിന്മയുടെ വാജകങ്ങൾ കൂടുതലായി അതിൽ തെളിഞ്ഞു വരാൻ തുടങ്ങി.. എക്സ്സോസിസം അഥവാ പ്രേതബാധ എങ്ങനെ ഒഴുപ്പിക്കാം എന്നും അതിനായി ഉപയോഗിക്കേണ്ട മന്ത്ര തന്ത്രങ്ങളെ കുറിച്ചും അതിൽ എഴുതിയിരിക്കുന്നു.
ഒടുവിൽ ഇരുന്നൂറ്റി തൊണ്ണൂറാം പേജിൽ എത്തുമ്പോൾ അവർക്ക് അതിൽ കാണാൻ സാധിച്ചത് സാത്താന്റെ രൂപത്തെയാണ്.
ഈ ബൈബിളിനെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട് എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഈ പുസ്തകം രചിച്ചത് ഒരു ഒറ്റ ദിവസം കൊണ്ടാണ് എന്നുള്ളതാണ്. പക്ഷെ അത് വിശ്വസിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള ഒരു കാര്യം അല്ല. കാരണം ഇതുപോലെ ഒരു കൃതി രചിക്കാൻ ഒരു മനുഷ്യന് കുറഞ്ഞത് മുപ്പത് വർഷമെങ്കിലും വേണ്ടിവരും എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ അങ്ങനെ മുപ്പത് വർഷം കൊണ്ട് രചിച്ചതാണ് ഇതെങ്കിൽ ഇതിന്റെ രചയിതാവിന്റെ പ്രായത്തിൽ വരുന്ന മാറ്റം അയാളുടെ കൈയ്യക്ഷരത്തിൽ വലിയ രീതിയിലുള്ള വ്യത്യാസം ഉണ്ടാക്കേണ്ടതാണ് പക്ഷേ അവിശ്വസനീയം എന്ന് പറയട്ടെ ഇതിലെ കൈയ്യക്ഷരം ആദ്യത്തെ പേജ് മുതൽ അവസാനം വരെ ഒരുപോലെയാണ്. ഒരു തരത്തിലും ഉള്ള വ്യത്യാസങ്ങളും അതിൽ വന്നിട്ടില്ല.