ദോഹ ∙ ലോകോത്തര ഫുട്ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടങ്ങള്‍ക്ക് വേദിയായ കാല്പന്തിന്റെ കളിമൈതാനമായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ആയിരക്കണക്കിന് വിശ്വാസികള്‍ ഒന്നു ചേര്‍ന്നുള്ള ഈദ് നമസ്കാരത്തിനും സാക്ഷിയായി.
ഫിഫ ലോകകപ്പ് വേദികളിലൊന്നായിരുന്ന എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ഇന്നലെ പുലര്‍ച്ചെ നടന്ന ഈദ് നമസ്കാരത്തിനാണ് വേദിയായത്. 15,000 ത്തോളം പേരാണ് ഈദ് പ്രാർഥനയ്ക്കായി എത്തിയത്. ഖത്തര്‍ ഫൗണ്ടേഷന് അധ്യക്ഷ ഷെയ്ഖ മോസ ബിന്ത് നാസറും പ്രാർഥനയില്‍ പങ്കെടുത്തു.
കാല്പന്തുകളിയുടെ ആരവങ്ങള്‍ നിറഞ്ഞ, ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലിടം നേടിയ സ്റ്റേഡിയത്തില്‍ നിന്ന് പ്രാർഥന മന്ത്രങ്ങള്‍ ഉയര്‍ന്നത് പുതിയ ചരിത്രമായി മാറി. സ്റ്റേഡിയത്തിന്റെ പുല്‍മൈതാനം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പതിനായിരകണക്കിന് വിശ്വാസികളുടെ പ്രാർഥനാ നിര്‍ഭരമായ ഈദ് നമസ്കാരത്തിന് വേദിയായി. ഫിഫ ലോകകപ്പ് സ്റ്റേഡിയം ഈദ് നമസ്കാരത്തിന് വേദിയാകുന്നതും ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ്.