India Latest News

ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദ് ഗാന്ധി കുടുംബത്തിന്റെ സ്വത്ത് കൈവശപ്പെടുത്താനും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. അന്ന് സോണിയാ ഗാന്ധി വിഷയത്തില്‍ ഇടപെട്ടതോടെ അതീഖ് പിന്‍മാറിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഈ സമയത്ത് സമാജ്‌വാദി പാർട്ടിയായിരുന്നു ഉത്തർപ്രദേശിൽ അധികാരത്തിൽ. 

2007ൽ അതീഖ് അഹമ്മദ് ഫൂൽപുർ എംപിയായിരിക്കെയാണ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വീര ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാൻ ശ്രമം ന‌ടത്തിയത്. പ്രയാഗ്‌രാജിനു സമീപം സിവിൽ ലൈൻസ് പ്രദേശത്തുള്ള ഭൂമിയിലാണ് അതീഖ് അഹമ്മദ് നോട്ടമിട്ടത്. ഗുണ്ടകളുടെ സഹായത്തോടെ അതീഖ് സ്ഥലം കൈവശപ്പെടുത്തുകയും ചെയ്തു. ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടെ കുടുംബത്തിൽപ്പെട്ട വീര ഗാന്ധി, വിവരമറിഞ്ഞ് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചു. പക്ഷേ, യാതൊരു പ്രയോജനവുമുണ്ടായില്ല.

തിരുവനന്തപുരം ∙ മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിതബുദ്ധി) ക്യാമറകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കുമെങ്കിലും, അതുവഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പുതിയതായി സ്ഥാപിച്ച ക്യാമറകളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ്, ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്. പകരം അടുത്ത മാസം 19 വരെ ബോധവൽക്കരണം നടത്താനാണ് തീരുമാനം.

സീറ്റ് ബെ‍ൽറ്റ് ധരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചും വണ്ടി ഓടിച്ചാൽ കയ്യോടെ പിടികൂടി പിഴ ഈടാക്കുന്നത് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചിട്ട് 8 മാസമായിട്ടും വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം പ്രവർത്തനാനുമതിയായില്ല. 726 ക്യാമറകളാണ് 236 കോടി ചെലവാക്കി കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില.ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു ദമ്പതികളുടെ രാജി; കൂലിപ്പണിയെടുത്തു ജീവിക്കുമെന്ന് ജെയ്സൻആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു ദമ്പതികളുടെ രാജി; കൂലിപ്പണിയെടുത്തു ജീവിക്കുമെന്ന് ജെയ്സൻകെൽട്രോണിനായിരുന്നു പൂർണ ചുമതല. 4 വർഷം മുൻപ് തീരുമാനിച്ച് കരാർ കൊടുത്ത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 8 മാസം പിന്നിടുന്നു.

കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങളെയും ബാധിക്കുന്ന വ്യവസ്ഥയാണിത്. ഇതുൾപ്പെടെ കർശന വ്യവസ്ഥകളുമായാണ് പുതിയ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത്.

കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും.അതേസമയം, ദൃശ്യങ്ങളിൽ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകൾ കൃത്യമാണോ എന്നതുൾപ്പെടെയുള്ള മറ്റു പരിശോധനകൾ കൺട്രോൾ റൂം മുഖേന തൽക്കാലമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ ലൈൻ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ല.വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതും പിടികൂടും. കാറിൽ ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിർദേശമെങ്കിലും തൽക്കാലം ഇതിനു പിഴയില്ല. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കും തൽക്കാലം പിഴ ചുമത്തില്ല.

Advertisement